നോ ലൈസൻസ് ആൻഡ് നമ്പർ;വിദ്യാര്‍ഥികളുടെ അഭ്യാസം ഇപ്പോള്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍;പൊലീസിന് തലവേദനയായി

Spread the love

കോഴിക്കോട്: ഇലക്‌ട്രിക് സ്കൂട്ടറുകള്‍ നിരത്തിൽ വ്യാപകമായതോടെ റോഡില്‍ അപകടം കൂടിയതായി മോട്ടോര് വാഹനവകുപ്പും പോലീസും.രജിസ്ട്രേഷനും ഓടിക്കുന്നവർക്ക് ലൈസൻസും ആവശ്യമില്ലാത്തതു കൊണ്ട് ചെറുപ്രായത്തിലുള്ള വിദ്യാർഥികളാണ് യാത്രികർ.

video
play-sharp-fill

വിദ്യാലയ പരിസരങ്ങള്‍, ടൗണ്‍ എന്നിവിടങ്ങളിലെല്ലാം കറക്കം സാധാരണ കാഴ്ചയാകുകയാണ്. ലൈസന്സ വേണ്ടാത്ത വാഹനങ്ങളാണെന്നതിനാല് പരിശോധനയ്ക്കും പരിമിതികളേറെ. പലപ്പോഴും തിരക്കേറിയ സമയങ്ങളിലാണ് റോഡിലൂടെയുള്ള ഈ പറപറക്കല്.

ഒരാള്‍ക്ക് മാത്രം ഓടിക്കാവുന്ന 25 കിലോമീറ്റർ വരെ വേഗമെടുക്കാവുന്ന ഇരുചക്രവാഹനമാണ് റോഡില് നിറയുന്നത്. ഹെല്‍മെറ്റില്ലാതെ രണ്ടും മൂന്നും കുട്ടികള്‍ കയറി അമിത വേഗത്തിലാണ് യാത്ര. കുട്ടികളുടെ ഇത്തരം യാത്രനോക്കി നില്‍ക്കാനേ പോലീസിന് കഴിയുന്നുള്ളൂ. മുന്നില്‍ അഭ്യാസം കളിച്ചാലും ഒരുനടപടിയും സ്വീകരിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പോലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നതിനെക്കറുച്ച്‌ മോട്ടോർവാഹനവകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു പരാമർശവും ഇതുവരെയുണ്ടായിട്ടില്ല. പ്രവൃത്തിനടക്കുന്ന ദേശീയപാതയിലൂടെയും ഇത്തരം ഇരുചക്രവാഹനങ്ങള്‍ ധാരാളം കടന്നുപോകുന്നുണ്ട്.

പ്രധാന റോഡുകളിലും തിരക്കേറിയ റോഡുകളിലും ഹെല്‍മെറ്റില്ലാതെ രണ്ടും മൂന്നും യാത്രികരുമായി പോകുന്നത് തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദേശമുണ്ടായാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂ.

250 വാട്ട്സില്‍ താഴെയുള്ള ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ മോട്ടോർ വാഹനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് നടപടിയെടുക്കുന്നതിനുള്ള തടസ്സം. ഈ പഴുത് ഉപയോഗിച്ചാണ് ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വ്യാപകമായത്.