” ആത്മാർത്ഥമായി ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും..! ശബരിമലയുടെ ദൗത്യം സംസ്ഥാന ശേഷിക്ക് അപ്പുറമാണെങ്കില്‍ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാം; സന്നിധാനവും മരക്കൂട്ടവും പമ്പയും നിലയ്ക്കലും ഉള്‍പ്പെടുന്ന പ്രദേശം; ദേവസ്വം ബോര്‍ഡിന് പകരം ശബരി എന്ന പ്രൊഫഷണല്‍ അതോറിറ്റി”; സ്‌പോണ്‍സര്‍മാരില്ലാതെ അയ്യപ്പന്റെ പൂങ്കാവനം വീണ്ടെടുക്കാന്‍ എന്‍ പ്രശാന്തിന്റെ സമഗ്ര നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ….!

Spread the love

തിരുവനന്തപുരം: ശബരിമലയുടെ ഭരണപരിപാലനവും ആള്‍ക്കൂട്ട നിയന്ത്രണവും അടക്കമുള്ള ദൗത്യം സംസ്ഥാനശേഷിക്കപ്പുറമാണെങ്കില്‍ കേന്ദ്രീകൃത കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാമെന്ന നിര്‍ദ്ദേശവുമായി എന്‍. പ്രശാന്ത് ഐ എ എസ്.

video
play-sharp-fill

ശബരിമലയില്‍ പോയി വന്ന ശേഷമാണ് എല്ലാ കാര്യങ്ങളും വിലയിരുത്തി കൊണ്ടുള്ള സമഗ്രമായ കുറിപ്പ്. ശബരി അഥവാ ശബരിമല സൗകര്യങ്ങള്‍ക്കും ജൈവവൈവിധ്യത്തിനുമുള്ള പ്രാദേശിക അതോറിറ്റി എന്ന ആശയം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം മേഖലയുടെ മേല്‍നോട്ടത്തിനായി, സ്ഥിരമായ ഭരണകാലാവധിയുള്ള മുതിര്‍ന്ന ഒരു ഐ.എ.എസ്. ചീഫ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലായ ഒരു അതോറിറ്റിയായിരിക്കണം ശബരി. ധനകാര്യം, സുരക്ഷ, ആസ്തികള്‍, ശുചിത്വം, ഗതാഗതം എന്നിവയുടെയെല്ലാം മേല്‍നോട്ടം വഹിക്കാന്‍ പ്രാപ്തിയുള്ളവരെ വേണം നിയോഗിക്കാനെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മലയാളികളെക്കാള്‍ കുടുതല്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ വരുന്ന ദേശീയ പ്രാധാന്യമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല ക്ഷേത്രം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തജനങ്ങള്‍ നമ്മുടെ കഴിവുകേടിനെക്കുറിച്ച്‌ മാത്രമല്ല പറയുന്നത്, ഈ സിസ്റ്റം അപകടം കൂടാതെ ഓരോ സീസണും കടന്ന് പോകുന്നതിലെ അത്ഭുതം കൂടിയാണ് അവര്‍ പങ്ക് വെക്കുന്നത്. നമ്മളെക്കൊണ്ട് ഇതിനൊന്നും കഴിയില്ല എന്ന് പറയിക്കാതിരിക്കാനുള്ള ബോധമെങ്കിലും നമ്മള്‍ കാണിക്കണം. ‘

‘ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍, ശബരിമലയുടെ ദൗത്യം സംസ്ഥാനത്തിന്റെ നിലവിലെ ശേഷിക്കപ്പുറമാണെങ്കില്‍, ഭരണഘടനയില്‍ അതിന് പരിഹാരമുണ്ട്. ആര്‍ട്ടിക്കിള്‍ 3 പ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടിയ ശേഷം പാര്‍ലമെന്റിന് ഒരു പുതിയ ഭരണ യൂണിറ്റ് (കേന്ദ്രഭരണ പ്രദേശം) രൂപീകരിക്കാം. അങ്ങനെയാണെങ്കില്‍, സന്നിധാനം, മരക്കൂട്ടം, പമ്പ നിലയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ശബരിയെ കേന്ദ്രീകൃത കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാം. വനം പരിസ്ഥിതി വകുപ്പ് ഉള്‍പ്പെടെയുള്ളവയുടെ അനുമതികളും മറ്റും എളുപ്പത്തിലാവാന്‍ ഇത് സഹായിക്കും. കുടുതല്‍ ഫണ്ടും സമഗ്രമായ പ്രൊജക്‌ട് നടത്തിപ്പും സൈന്യത്തിന്റെയും പാരാ മിലിട്ടറിയുടെയും വിന്യാസവും സാധിക്കും. ‘

കേവലം ആള്‍ത്തിരക്ക് നിയന്ത്രിക്കല്‍ എന്നതിനപ്പുറം ആത്മീയതയിലും ഭക്തിയിലും ഊന്നിയുള്ള തീര്‍ത്ഥാടന അനുഭവം ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം. ഇതെല്ലാം ഭംഗിയായി ചെയ്യാന്‍ ശബരിമലയിലെ ഒരു സീസണിലെ നടവരവ് തന്നെ അധികമായിരിക്കും. ഒരു സ്‌പോണ്‍സറും ഇല്ലാതെ തന്നെ ദൈവത്തിന്റെ ഈ പൂങ്കാവനം നമുക്ക് വീണ്ടെടുക്കാവുന്നതേ ഉള്ളൂ എന്നും പ്രശാന്ത് കുറിച്ചു.