
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിന്റെ എറണാകുളത്തുള്ള ഫാക്ടറിയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. വിവിധ ട്രേഡുകളിലായി അപ്രന്റീസുമാരെയാണ് നിയമിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കണം.
അവസാന തീയതി: നവംബര്‍ 26
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ്- അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 24. ഒരു വര്‍ഷ കാലാവധിയിലാണ് നിയമനം.
തെരഞ്ഞെടുപ്പ്
ബന്ധപ്പെട്ട മേഖലകളില്‍ ഉദ്യോഗാര്‍ഥിക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഇതില്‍ തിരഞ്ഞെടുക്കുന്നവര്‍ക്കായി ഇന്റര്‍വ്യൂ/ എഴുത്ത് പരീക്ഷ/ സ്‌കില്‍ ടെസ്റ്റ് എന്നിവ ഉണ്ടാവം. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും പൂര്‍ത്തിയാക്കി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ ദേശീയ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കണം.
https://www.apprenticeshipindia.gov.in/ സന്ദര്‍ശിക്കുക.
Candidate എന്ന ബട്ടണ്‍ തിരഞ്ഞെടുക്കുക.
വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
ആധാര്‍ വെരിഫിക്കേഷന്‍ ആവശ്യമാണ്.
ശേഷം ഒരു എന്‍ റോള്‍മെന്റ് നമ്പര്‍ ലഭിക്കും.
എന്‍ റോള്‍മെന്റ് വെരിഫിക്കേഷന്‍ സമയം ഉണ്ട്. അത് പൂര്‍ത്തിയാക്കുക.
ശേഷം ലോഗിന്‍ ഐഡിയും, പാസ് വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക.
അപ്രന്റീസ്ഷിപ്പ് ഓപ്പര്‍ച്യൂണിറ്റീസ് തിരഞ്ഞെടുക്കുക.
കോഴ്‌സ്, സ്ഥലം എന്നിവ ചേര്‍ക്കുക.
സ്ഥാപനത്തിന്റെ പേര് തിരഞ്ഞെടുക്കുക. Hindustan Organic Chemicals Limited,
ഒഴിവുള്ള തസ്തികകള്‍ ലഭ്യമാവും.
അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കുക.




