ആൾ ഇന്ത്യ പവ്വർ മെൻസ് ഫെഡറേഷൻ്റെ(എ.ഐ.പി.എഫ്) ആഭിമുഖ്യത്തിൽ വൈദ്യുതി നിയമഭേദഗതി ബിൽ -2025 ഏകദിന സെമിനാർ നാളെ (22/ 11 / 2025) തിരുനക്കരയിൽ; ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം:ആൾ ഇന്ത്യ പവ്വർ മെൻസ് ഫെഡറേഷൻ്റെ(എ.ഐ.പി.എഫ്) ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ള വൈദ്യുതി നിയമഭേദഗതി ബിൽ -2025നെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സെമിനാർ സംഘടിപ്പിക്കുന്നു.നവംബർ 22 ന് രാവിലെ 10-30 തിരുനക്കര എൻ.എസ്.എസ്. ഹാളിലാണ് പരിപാടി.ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

എ.ഐ.പി.എഫ്
സംസ്ഥാന പ്രസിഡൻ്റ് എസ്.സീതിലാൽ മോഡറേറ്ററായുള്ള സെമിനാറിൽ, ആൾ ഇന്ത്യ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ സുരേന്ദ്രൻ വിഷയാവതരണം നടത്തും.
കെ.എസ്.ഇ.ബി യിലെ വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.