
കൊല്ലം: അഞ്ചലില്‍ യുഡിഎഫില്‍ പൊട്ടിത്തെറി. നേതൃത്വത്തിന് എതിരെ ഭീഷണിയുമായി 38 സ്ഥാനാർഥികള്‍. ജില്ലാ പഞ്ചായത്ത് അഞ്ചല്‍ ഡിവിഷൻ ലീഗിന് നല്‍കിയതിന് എതിരെയാണ് പ്രതിഷേധം. ലീഗ് സ്ഥാനാർഥി മത്സരിച്ചാല്‍ നോമിനേഷൻ പിൻവലിക്കുമെന്ന് നാല് പഞ്ചായത്തിലെ സ്ഥാനാർത്ഥികള്‍, 38 സ്ഥാനാർഥികള്‍ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന് നല്‍കി.
കോണ്‍ഗ്രസ് നേതാവ് പിബി വേണുഗോപാലിനെ മത്സരിപ്പിക്കണം എന്നതാണ് ആവശ്യം. വാർഡില്‍ വേണുഗോപാല്‍ പ്രചരണം തുടങ്ങിയിരുന്നു. ഇന്നലെയാണ് ഡിസിസി നേതൃത്വം സീറ്റ് ലീഗിന് നല്‍കിയത്. ലീഗിന് വേണ്ടി അഞ്ചല്‍ ബദറുദ്ദീൻ ആണ് മത്സരരംഗത്ത് ഉള്ളത്.



