പൊലീസില്‍ നിന്ന് കിട്ടിയ അടിയേക്കാള്‍ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം; തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വൈകാരിക പോസ്റ്റുമായി ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണ്‍

Spread the love

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണ്‍ വൈകാരിക പോസ്റ്റുമായി രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.പൊലീസില്‍നിന്നും മർദനമേല്‍ക്കുന്ന വീഡിയോ സഹിതമാണ് പ്രവീണ്‍ കുറിപ്പ് പങ്കുവെച്ചത്.

video
play-sharp-fill

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

‘പൊലീസില്‍ നിന്ന് കിട്ടിയ അടിയേക്കാള്‍ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്ബോള്‍, കോണ്‍ഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി, ചരിത്രം സാക്ഷി. പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെനിന്ന എല്ലാവർക്കും നന്ദി.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്ബലപ്പുഴ സീറ്റ്‌ ആയിരുന്നു പ്രവീണിന് നല്‍കാമെന്ന് ഏറ്റത് . വിഭജനം വന്നപ്പോള്‍ കെ സി വേണുഗോപാല്‍ വിഭാഗത്തുനിന്നുള്ള എ ആർ കണ്ണനാണ് സീറ്റ് ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസ് സീറ്റ് ചർച്ചയിലെ പൊട്ടിത്തെറി വ്യാപകമാണ്.