video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashഷീല ദീക്ഷിത്തിന്റെ സംസ്‌കാരം കഴിഞ്ഞയുടൻ കേക്ക് മുറിച്ച് ആഘോഷം ; മല്ലിഗാർജുന ഘാർഗയെ...

ഷീല ദീക്ഷിത്തിന്റെ സംസ്‌കാരം കഴിഞ്ഞയുടൻ കേക്ക് മുറിച്ച് ആഘോഷം ; മല്ലിഗാർജുന ഘാർഗയെ വിമർശിച്ച് സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷയുമായ ഷീല ദീക്ഷിത്തിന്റെ ശവസംസ്‌കാര ചടങ്ങുകൾ കഴിഞ്ഞയുടൻ തന്നെ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഗാർജുൻ ഘാർഗെ. കർണാടകത്തിൽ എംഎൽഎമാരുടെ യോഗത്തിന് ശേഷമാണ് കേക്ക് മുറിച്ച് പിറന്നാളാഘോഷം നടത്തിയത്.വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചിത്രങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസിനും നേതാക്കൾക്കുമെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ഉയരുന്നത്. ഇതാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് ചിലർ പറയുമ്പോൾ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തോൽക്കുന്നതിനുള്ള കാരണം ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണെന്ന് മറ്റു ചിലർ പറയുന്നു. ഇന്നലെ അന്തരിച്ച ഷീല ദീക്ഷിത്തിന്റെ ശവസംസ്‌കാര ചടങ്ങുകൾ ഇന്നായിരുന്നു നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾ തികയുന്നതിന് മുൻപെയായിരുന്നു ആഘോഷം. ബംഗളൂരുവിലെ താജ് വിവാന്ത ഹോട്ടലിൽ നടന്ന ആഘോഷത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്, കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments