കാഞ്ഞങ്ങാട് ഗുളിക രൂപത്തിലുള്ള മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍; മയക്കുമരുന്ന് ഇനത്തില്‍പെട്ട 7.965 ഗ്രാം ഗുളികകളും മറ്റൊരുതരത്തില്‍പെട്ട 22.296 ഗ്രാം ഗുളികകളുമാണ് പിടികൂടിയത്

Spread the love

കാഞ്ഞങ്ങാട്: ഗുളിക രൂപത്തിലുള്ള മയക്കുമരുന്നിമായി കാഞ്ഞങ്ങാട്ട് യുവാവ് അറസ്റ്റില്‍.

video
play-sharp-fill

കിഴക്കുംകര കുശവൻകുന്നിലെ കാർ പാർക്കിങ് ഗ്രൗണ്ടിനടുത്തുനിന്നാണ് മയക്കുമരുന്ന് ഇനത്തില്‍പെട്ട 7.965 ഗ്രാം ഗുളികകളും മറ്റൊരുതരത്തില്‍പെട്ട 22.296 ഗ്രാം ഗുളികകളും പിടികൂടിയത്. കണ്ണൂർ മാടായി പുതിയങ്ങാടിയിലെ പി. ഫിറാഷാണ് (34) അറസ്റ്റിലായത്.

ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസി. എക്സൈസ് ഇൻസ്പെക്ടർ രാജീവൻ, സിവില്‍ എക്സൈസ് ഓഫിസർമാരായ അനീഷ്, അജൂബ്, സി.ഇ.ഒമാരായ ശാന്തികൃഷ്ണ, ശുഭ, സി.ഇ.ഒ ഡ്രൈവർ സുധീർകുമാർ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.