കേരളത്തിലെ വിമാനത്താവളങ്ങളില്‍ സിഐഎസ്എഫ് അംഗബലം കൂട്ടും; 250-ഓളം ഉദ്യോഗസ്ഥർ കേരളത്തിലേക്ക്

Spread the love

കൊണ്ടോട്ടി: കേരളത്തിലെ വിമാനത്താവളങ്ങളില്‍ കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സിഐഎസ്എഫ്) അംഗബലം വര്‍ധിപ്പിക്കുന്നു. 250-ഓളം പേരാണ് കേരളത്തിലേക്കു പുതുതായി എത്തുന്നത്. രാജ്യത്തെ ആറു പരിശീലനകേന്ദ്രങ്ങളില്‍നിന്നായി 11,729 പുതിയ കോണ്‍സ്റ്റബിള്‍മാരെ സിഐഎസ്എഫില്‍ നിയമിച്ചിട്ടുണ്ട്.

video
play-sharp-fill

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് 36 പേരെ പുതുതായി നിയമിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലും കൂടുതല്‍ സേനാംഗങ്ങളെത്തും.

മധ്യപ്രദേശിലെ ബര്‍വാഹ, രാജസ്ഥാനിലെ ദിയോളി, ബെഹ്റോര്‍, തമിഴ്നാട്ടിലെ തക്കോലം, ഛത്തീസ്ഗഢിലെ ഭിലായ്, ഒഡിഷയിലെ മുണ്ടാലി എന്നിവിടങ്ങളിലാണ് സേനയ്ക്ക് പരിശീലനകേന്ദ്രങ്ങളുള്ളത്. രാജ്യത്തെ 360-ലധികം തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ നല്‍കുന്നത് സിഎസ്എസ്എഫ് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group