കണ്ണൂരിൽ ഓൺലൈൻ സ്റ്റോര്‍ വഴി വാങ്ങിയ പുതിയ മൊബൈല്‍ഫോണിൻ്റെ ഗാലറിയിൽ മറ്റൊരാളുടെ ഫോട്ടോകൾ

Spread the love

കണ്ണൂര്‍: ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി മൊബൈല്‍ഫോണ്‍ വാങ്ങിയപ്പോള്‍ പഴയത് നല്‍കി കബളിപ്പിച്ചതായി പരാതി. നവംബര്‍ 12 -നാണ് ഫോണ്‍ കിട്ടിയത്. അഴീക്കോട് പനക്കട വീട്ടില്‍ പി. രാധാകൃഷ്ണനാണ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയത്.

video
play-sharp-fill

ഫോണ്‍ ജൂലായ് ഒന്നുമുതല്‍ മറ്റൊരാള്‍ ഉപയോഗിച്ചതായി സര്‍വീസ് സെന്ററില്‍ പരിശോധിച്ചപ്പോള്‍ സ്ഥിരീകരിച്ചു. ഉപയോഗിച്ച ഫോണ്‍ ആണെന്ന റിപ്പോര്‍ട്ട് കിട്ടാനായി ഓണ്‍ലൈന്‍ സ്റ്റോറിന്റെ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ പറഞ്ഞതുപ്രകാരം സര്‍വീസ് സെന്ററിനെ സമീപിച്ചെങ്കിലും കേടുപാടുണ്ടെന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്.

കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി ഓണ്‍ ചെയ്തപ്പോള്‍ ഗാലറിയില്‍ മറ്റൊരാളുടെ ഫോട്ടോകള്‍ കണ്ടതോടെയാണ് ഉപയോഗിച്ച ഫോണ്‍ ആണ് തനിക്ക് കിട്ടിയതെന്ന് മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകാരണം തനിക്ക് ഫോണ്‍ മാറ്റിക്കിട്ടിയില്ലെന്നാണ് രാധാകൃഷ്ണന്റെ പരാതി. പുതിയ ഫോണിന് പണം വാങ്ങി പഴയ ഫോണ്‍ നല്‍കിയ ഓണ്‍ലൈന്‍ സ്റ്റോറിനെതിരേയും അവരുടെ സര്‍വീസ് സെന്ററിനുമെതിരേ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.