ശബരിമലയിൽ തിരക്കു കുറയ്ക്കാൻ സ്പോട് ബുക്കിങ് നിയന്ത്രണം; വെർച്വൽ ക്യൂ ബുക്കു ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തേക്ക് പോകാനോ ദർശനം നടത്താനോ കഴിയില്ല

Spread the love

ശബരിമല: ശബരിമലയിൽ തിരക്കു കുറയ്ക്കാൻ ഹൈക്കോടതി നിർദേശപ്രകാരമുള്ള സ്പോട് ബുക്കിങ് നിയന്ത്രണം തുടങ്ങി. ഇന്ന് രാവിലെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സ്പോട് ബുക്കിങ് കൗണ്ടറിനു മുൻപിൽ ആയിരങ്ങളുടെ നിരയാണ് കണ്ടത്. കുറച്ചുപേർക്കു കൊടുത്തു കഴിഞ്ഞപ്പോൾ തന്നെ പാസ് തീർന്നതായി ജീവനക്കാർ അറിയിച്ചു. എന്നാലും കൗണ്ടറിനു മുൻപിൽ വലിയ തിരക്കാണ് കാണുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഏറെയും.

video
play-sharp-fill

ഇന്ന് രാവിലെ 3 ന് നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ ഉണ്ടായിരുന്നു. രാവിലെ 7 മണിക്കും ഇത് ഒരു പോലെ തുടരുന്നു. പതിനെട്ടാംപടി കയറ്റി വിടുന്നത് ഒരു മിനിറ്റിൽ 55 മുതൽ 60 പേർ വരെ മാത്രമാണ്. പടി കയറ്റുന്നത് വേഗത്തിലാക്കിയാൽ മാത്രമേ തീർഥാടകർക്ക് ദർശനം സുഗമമാകു.

വെർച്വൽ ക്യൂ ബുക്കു ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തിലേക്കു പോകാനോ ദർശനം നടത്താനോ കഴിയില്ല.തിങ്കളാഴ്ച വരെ സ്പോട് ബുക്കിങ് 5,000 മാത്രമായി കോടതി നിജപ്പെടുത്തിയിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, എരുമേലി, ചെങ്ങന്നൂർ, വണ്ടിപ്പെരിയാർ – സത്രം എന്നീ 5 കേന്ദ്ര ങ്ങളിലുമായി 5,000 പേർക്കു മാത്രമാണ് സ്പോട് ബുക്കിങ് അനുവദിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി നിയന്ത്രണം അവർക്ക് അറിയില്ല. കൗണ്ടറിൽ ഉള്ളവർക്ക് ഭാഷ അറിയാത്തതും പ്രശ്നമാണ്. അതിനാൽ തീർഥാടകരോട് പറഞ്ഞു മനസ്സിലാക്കാനും സാധിക്കുന്നില്ല. ഡിസംബർ 12 വരെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. പ്രതിദിനം 70,000 പേർക്കു മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്.