
ഇടുക്കി: നാമനിർദേശ പത്രികാ സമർപ്പണം നാളെ അവസാനിക്കാനിരിക്കേ വയനാട്ടിലും ഇടുക്കിയിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോണ്‍ഗ്രസ്.
തോമാട്ടുചാല്‍, മുട്ടില്‍, കേണിച്ചിറ ഡിവിഷനുകളില്‍ തർക്കം അതിരൂക്ഷമാണ്. തോമാട്ടുചാലിലും കേണിച്ചിറയിലും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീർ പള്ളിവയല്‍, അമല്‍ ജോയ് എന്നിവർക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാണ്. കടുത്ത അതൃപ്തിയുമായി കെഎസ്യുവും രംഗത്തുവന്നു.
അതിനിടെ സ്ഥാനാർത്ഥി നിർണയത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക തലത്തില്‍ കൂട്ടരാജി തുടരുകയാണ്. സുല്‍ത്താൻ ബത്തേരി നെൻമേനിയില് മണ്ഡലം വൈസ് പ്രസിഡണ്ടുമാരും സെക്രട്ടറിയും രാജിവച്ചു. ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ചുള്ളിയോട് ബ്ലോക്കിലെ സ്ഥാനാർത്ഥി നിർണയത്തില്‍ പ്രതിഷേധിച്ചാണ് രാജി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ ഇടുക്കിയിലും ജില്ലാ പഞ്ചായത്ത് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോണ്‍ഗ്രസ്. അടിമാലിയിലേത് പേയ്മെന്റ് സീറ്റാണെന്ന ആരോപണം ഉയർന്നു. നേതൃത്വത്തിന് എതിരെ അടിമാലിയില്‍ പോസ്റ്റർ പ്രചാരണമുണ്ടായി. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.



