ഇടുക്കി വാഴത്തോപ്പ് സ്കൂള്‍ അപകടം; ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന്: ഡ്രൈവർ അറസ്റ്റിൽ

Spread the love

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളില്‍ പ്ലേ സ്ക്കൂള്‍ വിദ്യാർത്ഥി ബസ് കയറി മരിച്ച ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയില്‍ നടക്കും.

video
play-sharp-fill

സംഭവത്തില്‍ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച്‌ അപകടമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനില്‍ ഹാജരാകാൻ നോട്ടീസ് നല്‍കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

തടിയമ്ബാട് പറപ്പള്ളില്‍ ബെൻ ജോണ്‍സന്‍റെ മകള്‍ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ക്ലാസ് മുറിയിലേക്ക് കുട്ടികള്‍ വഴി തെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്കൂള്‍ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് രണ്ട് അദ്ധ്യാപകരും ആയമാരും ഉണ്ടായിരുന്നുവെന്നും അപകടത്തിന്റെ ഞെട്ടലില്‍ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്കൂള്‍ അധികൃതർ അറിയിച്ചു.

സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ ശേഷം ഹെയ്‌സലും ഇനയയും ബസിന്റെ പുറകിലൂടെ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയമെത്തിയ മറ്റൊരു ബസ് കുട്ടികളെ ഇടിക്കുകയായിരുന്നു. ബസ് ഹെയ്‌സലിന്റെ ശരീരത്തില്‍ കൂടി കയറി ഇറങ്ങി. സംഭവം കണ്ട അദ്ധ്യാപകരും മറ്റ് ബസ് ഡ്രൈവർമാരും പരിക്കേറ്റ കുട്ടികളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലു