എംഡിഎംഎ കേസിൽ അറസ്റ്റിലായപ്പോള്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി; ഒടുവിൽ ബാംഗ്ലൂരില്‍ നിന്നും കൈയ്യോടെ പിടികൂടി കുമരകം പോലീസ്; പിടിയിലായത് കാഞ്ഞിരം സ്വദേശി

Spread the love

കുമരകം: ബാംഗ്ലൂരിലെത്തി മയക്കുമരുന്നു കേസിലെ പ്രതിയെ പിടികൂടി കുമരകം പോലീസ്.

video
play-sharp-fill

കാഞ്ഞിരം സ്വദേശി ജെറിന്‍ പീറ്റർ ആണ് പൊലീസ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കുമരകം എസ്.എച്ച്‌.ഒ കെ. ഷിജി നടത്തിയ അന്വേഷണത്തിലാണ് പ്രതി ബാംഗ്ലൂരില്‍ ഉണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നു കുമരകം എസ്.ഐ വിജയകുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതീഷ്, ജാക്‌സണ്‍, ഹരിലാല്‍, വിഷ്ണു എന്നിവരുടെ സംഘം ബാംഗ്ലൂരിലെത്തി പ്രതിയെ സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപും സമാന കേസില്‍ അറസ്റ്റിലായപ്പോള്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുള്ള ആളാണു പ്രതിയെന്നു പോലീസ് പറഞ്ഞു.