മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ കൊലവിളി കമന്റ്; ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

video
play-sharp-fill

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന മുഖ്യമന്ത്രിയെ കുറിച്ചുള്ള പോസ്റ്റിന് താഴെയാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം ചെയ്ത് കമന്റിട്ടത്.

“അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും” എന്നായിരുന്നു കമന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി അഭിഭാഷകൻ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ടീന ജോസിനെ സിഎംസി സന്യാസിനി സമൂഹം തള്ളിപ്പറഞ്ഞു.

 

2009-ല്‍ തന്നെ കാനോനിക നിയമപ്രകാരം ടീനയുടെ അംഗത്വം റദ്ദാക്കിയതാണെന്നും ഇപ്പോള്‍ സന്യാസവസ്ത്രം ധരിക്കാർഹതയില്ലാത്തയാളാണവർ എന്നും സിഎംസി വ്യക്തമാക്കി. ടീനയുടെ പ്രവൃത്തികള്‍ക്ക് സമൂഹത്തിന് ഒരു ബനിയും ഇല്ലെന്ന് വാർത്താക്കുറിപ്പില്‍ അറിയിച്ചു. സാബു ജേക്കബിന്റെ ട്വൻറി-20യുടെ കടുത്ത പ്രചാരകയാണ് ടീന എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.