ഉത്തരേന്ത്യയില്‍ നിന്ന് ഇടനിലക്കാര്‍ വഴി എത്തുന്നത് വൻവിലക്കുറവില്‍; മലയാളികള്‍ നേരിടുന്നത് ഗുരുതര ഭീഷണി; ആസ്‌മ രോഗികള്‍ ഉപയോഗിക്കുന്ന ഇൻഹേലറിന്റെ വ്യാജൻ വിപണിയില്‍ സുലഭം; പിടികൂടിയത് രണ്ട് ലക്ഷം രൂപയുടെ വ്യാജമരുന്നുകൾ…!

Spread the love

തിരുവനന്തപുരം: ആസ്‌മ രോഗികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഇൻഹേലറിന്റെ വ്യാജൻ വിപണിയില്‍ സുലഭം.

video
play-sharp-fill

സിപ്ല കമ്പനിയുടെ സെറോഫ്‌ളോ റോട്ടകാപ്‌സ് 250 ഇൻഹേലറിന്റെ വ്യാജനെ കൂട്ടത്തോടെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് രണ്ടു ലക്ഷം രൂപയുടെ വ്യാജമരുന്നുകളാണ് പിടികൂടിയത്.

വ്യാജമരുന്ന് സ്റ്റോക്ക് ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരത്തെ ആശ്വാസ് ഫാർമ,തൃശൂർ പൂങ്കുന്നത്തെ മെഡ് വേള്‍ഡ് ഫാർമ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ഡ്രഗ്സ് ലൈസൻസുകള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളർ ഡോ.സുജിത് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപണിയില്‍ 573 രൂപവിലയുള്ള മരുന്നാണിത്. കുറഞ്ഞ വിലയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചില ഇടനിലക്കാർ വഴിയാണ് ഇത് കേരളത്തിലെത്തിയത്.

കൃത്യമായ ബില്ലോടുകൂടിയാണ് ഇടനിലക്കാർ ഇത് കൈമാറിയത്. എന്നാല്‍ ഇടനിലക്കാർ ഇത് എവിടെ നിന്ന് വാങ്ങിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇത് കണ്ടെത്താൻ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി.