ലതികാ സുഭാഷിനായി പ്രചാരണമാരംഭിച്ച് എൽ ഡി എഫ് ; കോട്ടയം നഗരസഭ 48ാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ : കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : തിരുനക്കര 48ാം വാർഡ് സ്ഥാനാർത്ഥി ലതികാ സുഭാഷിനായി പ്രചാരണമാരംഭിച്ച് എൽ ഡി എഫ്. കോട്ടയം നഗരസഭ 48ാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ :കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന അഴിമതി ഇല്ലാത്ത ഒരു മുൻസിപ്പൽ ഭരണം ഈ നാട്ടിൽ ഉണ്ടാവണമെങ്കിൽ ഇവിടെ എൽഡിഎഫ് അധികാരത്തിൽ വരണം, എൽഡിഎഫിന്റെ ഉത്തരവാദിത്വമുള്ള കൗൺസിലർമാർ വരണം, അതിനാവശ്യമായ ഒരു സാഹചര്യമുണ്ടാക്കാൻ നമ്മൾ ഉത്തരവാദിത്വത്തോടെ രംഗത്ത് വരണമെന്നും 48ാം വാർഡ് തിരിച്ചുപിടിക്കാൻ ലതികാ സുഭാഷിന് വോട്ട് ചെയ്യണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു.

അഡ്വ: കെ. രാജഗോപാൽ അധ്യക്ഷനായ പരിപാടിയിൽ വി. ബി ബിനു, ബി. ശശികുമാർ, രാജീവ് നെല്ലിക്കുന്നേൽ, ജോമി നടുവിലേ വീട്ടിൽ, പി. ഒ. രാജേന്ദ്രൻ, ലതികാ സുഭാഷ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഡിഎഫ് നേതാക്കളായ ജി. രാജീവ്, അനീഷ് കുമാർ, ഡി.എ. അരുൺ കുമാർ, എം. എൻ. വിനോദ്, കെ എസ് ഗീത, അഡ്വ: ഐക്ക് മാണി, അഡ്വ: ജോസ് ചെമ്പഴത്ത്, ബാബു കപ്പക്കാല, സജീവ് തിരുനക്കര, സാബു മുരുക്കവേലി, എൻ. സി. ചാക്കോ, കെ. മഹാദേവൻ, രാജേഷ് വട്ടക്കൻ, ആർ. ശ്രീധരൻ നായർ എന്നിവർ സംബന്ധിച്ചു.