കോട്ടയം നഗരസഭയിലേക്ക് യു.ഡി.എഫ്​ സ്ഥാനാർഥികളായി;ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല;മുന്‍ അധ്യക്ഷ പി.ആര്‍ സോനയും മത്സരിക്കുന്നില്ല; നിലവിലെ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഗാന്ധിനഗര്‍ സൗത്തില്‍ മത്സരിക്കും

Spread the love

കോട്ടയം: കോട്ടയം നഗരസഭയിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല.മുന്‍ അധ്യക്ഷ പി.ആര്‍ സോനയും മത്സരിക്കുന്നില്ല. നിലവിലെ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഗാന്ധിനഗര്‍ സൗത്തില്‍ മത്സരിക്കും.

video
play-sharp-fill

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും മത്സര രംഗത്തുണ്ട്. ഇതോടെ വൈക്കം നിയമസഭാ സീറ്റിലേക്കു സോനയെ വീണ്ടും പരിഗണിക്കുമെന്ന അഭ്യൂഹം ശക്തമായി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി എംബി.എ വിദ്യാര്‍ഥി അല്‍ക്ക ആന്‍ ജൂലിയസും മത്സരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനു ലൂക്കോസ് ഗാന്ധിനഗര്‍, റൂബി ജോയി സംക്രാന്തി, സാബു മാത്യു പാറമ്പുഴ, എം. എ. ഷാജി പള്ളിപ്പുറം, സി.ബി. ഓമന നട്ടാശ്ശേരി, സുരേന്ദ്രന്‍ പാപ്പാലില്‍ പൂത്തേട്ട്, അനീഷ് ജോയി കുമാരനല്ലൂര്‍ ടൗണ്‍, ഡെയ്സി ജോര്‍ജ്ജ് എസ്. എച്ച്. മൗണ്ട്, സുനില്‍ ജോസഫ് പുല്ലരിക്കുന്ന്, ലില്ലി മാത്യു മള്ളൂശ്ശേരി, ടി. സി. റോയി നാഗമ്പടം നോര്‍ത്ത്, ജോണ്‍ വര്‍ഗീസ് നാഗമ്പടം സൗത്ത്, ഗൗരീശങ്കര്‍ മുള്ളന്‍കുഴി, സാലി മാത്യു മൗണ്ട് കാര്‍മ്മല്‍, അല്‍ക്കാ ആന്‍ ജൂലിയസ് കഞ്ഞിക്കുഴി,

ഷീബാ പുന്നന്‍ ദേവലോകം, ജീനാ പി.സി. മുട്ടമ്പലം, ജോഫി മരിയ ജോസ് കലക്ടറേറ്റ്, ബിനു കോയിക്കല്‍ ഈരേക്കടവ്, എസ്. ഗോപകുമാര്‍ കത്തീഡ്രല്‍, ലീനാ ജയചന്ദ്രന്‍ കോടിമത നോര്‍ത്ത്, രഞ്ജിമോന്‍ (ഓമനക്കുട്ടന്‍) ട്രാവന്‍കൂര്‍ സിമന്റ്‌സ് വാര്‍ഡ്,

നിഷാ ബാബു മുപ്പായിക്കാട്, ഷീനാ ബിനു മൂലവട്ടം, അനില്‍ പാലാപ്പറമ്പന്‍ കാക്കൂര്‍ മുത്തന്‍മാലി, രാഗിണി സാബു ചെട്ടിക്കുന്ന്, ബിജു എസ്. കുമാര്‍ പവര്‍ഹൗസ്, ധന്യമ്മ ഗിരീഷ് പന്നിമറ്റം, അന്‍സാ ഏബ്രഹാം ചിങ്ങവനം, കെ.കെ പ്രസാദ് പാലമൂട്,

സൂസന്‍ സേവ്യര്‍ പുത്തന്‍തോട്, ഡെയ്സി ഷാജിമോന്‍ മാവിളങ്ങ്, രാജന്‍ ചാക്കോ പള്ളം, മീരാ സാബു (അലീഷ ജേക്കബ്) കണ്ണാടിക്കടവ്, സാബു പള്ളിവാതുക്കല്‍ മറിയപ്പള്ളി, എസ്. രാജീവ് തുറമുഖം, സനല്‍ കാണക്കാലില്‍ കാഞ്ഞിരം, റേച്ചല്‍ മൈക്കിള്‍ പാണംപടി, എം. പി. സന്തോഷ് കുമാര്‍ ഇല്ലിക്കല്‍, ബിന്ദു സന്തോഷ് കുമാര്‍ പുളിനാക്കല്‍, ഷാനവാസ് കെ.എ. പള്ളിക്കോണം,

ഫൈസല്‍ കൊച്ചുവീട് താഴത്തങ്ങാടി, അഡ്വ. ടോം കോര പുത്തനങ്ങാടി, കുഞ്ഞുമോള്‍ ഹരിദാസ് തിരുവാതുക്കല്‍, ഷീനാ സാബു പതിനാറില്‍ച്ചിറ, ഗീത ചിദംബരം കാരാപ്പുഴ, അനുഷാ കൃഷ്ണ മിനി സിവില്‍ സ്റ്റേഷന്‍, സുശീല ഗോപന്‍ തിരുനക്കര, മോന്‍ ജേക്കബ് പഴയ സെമിനാരി, ജസീല നവാസ് വാരിശേരി, യശോദ സോമന്‍ തുത്തുട്ടി, ബെനീറ്റാ രാജ് ടെമ്പിള്‍ വാര്‍ഡ്, ബിന്‍സി സെബാസ്റ്റ്യന്‍ ഗാന്ധിനഗര്‍ സൗത്തിലും മത്സരിക്കും.