
കോട്ടയം: ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. എരുമേലി ഇരുമ്ബൂന്നിക്കര പാറപ്പള്ളിയിലെ ദിലീപ്-ഇന്ദു ദമ്ബതികളുടെ മകള്‍ ദിവ്യമോള്‍ (27) ആണ് അന്തരിച്ചത്.കഴിഞ്ഞ മാസം 22നാണ് യുവതിയുടെ ശ്വാസകോശം മാറ്റിവെച്ചത്.
കഴിഞ്ഞ മാസം 22നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ദിവ്യമോള്‍ക്ക് ശ്വാസകോശം മാറ്റിവെക്കുന്നത്. പാലായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവ്യയുടെ നില വഷളായതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി ചികിത്സ പുരോഗമിച്ചിരുന്നത്.
മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച പൂജപ്പുര സെൻട്രല്‍ പ്രിസണ്‍ ആൻഡ് കറക്ഷണല്‍ ഹോമിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ എ.ആർ. അനീഷിന്റെ ശ്വാസകോശം ദിവ്യയ്ക്കായി തുന്നിച്ചേർത്തിരുന്നു. എന്നാല്‍ നില മെച്ചപ്പെടാതെ ഇന്നലെ രാവിലെ ദിവ്യമോള്‍ മരിച്ചു. മാതാവ്: ഇന്ദു. സഹോദരൻ: ദിലു. ഭർത്താവ്: അശോകൻ. സംസ്കാരം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതെ സമയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായയാളും മരിച്ചിരുന്നു. എറണാകുളം പുത്തൻകുരിശ്, വരിക്കോലി സ്വദേശി എം.എം. മാത്യു (57) ആണ് കഴിഞ്ഞ മാസം മരിച്ചത്.
ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറിയിരുന്നു. എന്നാൽ അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയായരായവരുടെ മരണം ആശങ്ക പടർത്തുന്നതാണ്.



