അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വർധിപ്പിച്ച്‌ കേന്ദ്ര സർക്കാർ; 26 ശതമാനമാണ് നിരക്കില്‍ വർധന

Spread the love

ഡല്‍ഹി: അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വർധിപ്പിച്ച്‌ കേന്ദ്ര സർക്കാർ. 26 ശതമാനമാണ് നിരക്കില്‍ വർധനയുണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോപ്പികളുള്ള പത്രങ്ങളില്‍ ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യം നല്‍കുമ്ബോള്‍ കേന്ദ്ര സർക്കാർ നല്‍കിയിരുന്നത് സ്‌ക്വയർ സെന്റീമീറ്ററിന് 47.40 രൂപയാണ്.

video
play-sharp-fill

ഇത് ഇനി 59.68 ആവും. പ്രധാന്യമുള്ള പേജുകളില്‍ നല്‍കുന്ന കളർ പരസ്യങ്ങള്‍ക്ക് പ്രീമിയം നിരക്ക് ഇടാക്കുക എന്ന ശുപാർശയും സർക്കാർ അംഗീകരിച്ചു. അച്ചടി മാധ്യമങ്ങളിലെ സർക്കാർ പരസ്യങ്ങള്‍ക്കുള്ള നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഒൻപതാം നിരക്ക് നിർണയ സമിതിയുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്.