
കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പ്
ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നവംബർ 20-24 വരെ നടക്കുന്ന സംസ്ഥാന കരിയർ ഉന്നത വിദ്യാഭ്യാസ എക്സ്പോ ദിശ – 2025 വിളംബരം ചെയ്ത് കോട്ടയം കളക്ട്രേറ്റിൽ നിന്നും നെഹ്റു സ്റ്റേഡിയത്തിലേയ്ക്ക് ദീപശിഖാ പ്രയാണം നടന്നു.
ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ.വിജി ദീപശിഖാ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാന കായിക താരങ്ങളുടെയും സൈക്കിൾ റാലിയുടേയും അകമ്പടിയോടെ നെഹ്റു സ്റ്റേഡിയത്തിൽ എത്തിചേർന്ന ദീപശിഖ
സി.ജി & എ സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ.സി.എം അസീം സംസ്ഥാന കായിക താരം അദ്വൈത് സാബുവിൽ നിന്നും ഏറ്റുവാങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം ആർ. ഡി.ഡി പി.എക്സ്, ബിയാട്രിസ് മരിയ ജില്ലാ കോ-ഓർഡിനേറ്റർ മിനി ദാസ്, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല കൺവീനർ ജ്യോതി ബി നായർ,
പാലാ വിദ്യാഭ്യാസ ജില്ലാ കൺവീനർ വേണു പത്മനാഭൻ, കോട്ടയം വിദ്യാഭ്യാസ ജില്ലാ കൺവീനർ ഷൈനി കുര്യൻ
എന്നിവർ സന്നിഹിതരായിരുന്നു.
പബ്ലിസിറ്റി കൺവീനർ കെ.ബി.സിമിൽ,കരിയർ ഗൈഡുമാരായ പ്രഭാഷ് എസ് കുമാർ , ഡോ.ജാനി ജോർജ്ജ്, എന്നിവർ നേതൃത്വം നൽകി. വിവിധ ജില്ലകളിലെ കരിയർ കോ-ഓർഡിനേറ്റർമാർ, കരിയർ ഗൈഡുമാർ
എന്നിവർ പങ്കെടുത്തു.



