വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം ; ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

Spread the love

തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റയാളെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.

video
play-sharp-fill

നേമം പൂഴിക്കുന്ന് കാർത്തിക ഭവനിൽ സജിത്ത്കുമാർ (55) ആണ് മരിച്ചത്.

സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ സ്ത്രീയുമായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിള്ളിപ്പാലത്തിന് സമീപമെത്തിയപ്പോൾ തലചുറ്റൽ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് സജിത്ത് കുമാർ ഓട്ടോറിക്ഷ നിർത്തി. തൊട്ടുപിന്നാലെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. സജിത്ത് കുമാറിനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലുമെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.