
ഇടുക്കി : ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു, ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ.
വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടികൾ ക്ലാസിന് അകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്കൂൾ ബസ്സാണ് ഇരുവരെയും ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



