തെരുവുനായ പ്രശ്നത്തിന് പരിഹാരമായി സംസ്ഥാന സര്‍ക്കാരിന്റെ ‘ഡോഗ് പാര്‍ക്ക്’; ചര്‍ച്ചകള്‍ സജീവം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിന് സുപ്രീംകോടതി നിർദ്ദേശിച്ച പരിഹാര മാർഗം നടപ്പാക്കാൻ സർക്കാർ പുതിയ മാർഗങ്ങള്‍ തേടുന്നു.

video
play-sharp-fill

തെരുവുനായകളെ ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്ന സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. ഇതിനായുള്ള പുതിയ സാധ്യതകള്‍ പരിശോധിക്കുകയാണ് അധികൃതർ.

വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സർക്കാർ മറ്റു മാർഗങ്ങള്‍ തേടുന്നത്. ‘നായ് പാർക്ക്’ എന്ന ആശയമാണ് സർക്കാർ സജീവമായി പരിഗണിക്കുന്നത്. പൊതുജനപങ്കാളിത്തത്തോടെ പുതിയ പരിഹാരം കണ്ടെത്തുകയെന്ന ചർച്ചകളിലാണ് ‘നായ് പാർക്ക്’എന്ന ആശയം ഉയർന്നുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവാസം കുറഞ്ഞ സ്ഥലങ്ങളില്‍ വാടകയ്ക്ക് എടുത്തോ, സ്വകാര്യ പങ്കാളിത്തം ഉപയോഗിച്ചോ പാർക്കുകള്‍ സ്ഥാപിക്കുന്ന സംവിധാനം ആലോചനയിലാണ്. നായ്ക്കളെ എങ്ങനെ എത്തിക്കണം, സൂക്ഷിക്കണം, ഭക്ഷണം-പരിപാലനം എങ്ങനെയാകും എന്നിവയ്ക്കായി പ്രത്യേക രൂപരേഖ തയാറാകും.

ആക്രമണ സ്വഭാവമുള്ളതും രോഗബാധിതവുമായ നായ്ക്കളെയാണ് ഇത്തരം പാർക്കുകളിലേക്കു മാറ്റുക. വന്ധ്യംകരണത്തിനുശേഷം ഇവയ്ക്ക് സ്ഥിരമായ പരിചരണ സൗകര്യങ്ങളും ഉറപ്പാക്കാനാണ് പദ്ധതി.