
കൊച്ചി: സ്വന്തം വീട് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടദേവതയ്‌ക്കു വേണ്ടി നിർധനകുടുംബം നിയമയുദ്ധം നടത്തി നേടിയ 4.81 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിൻമേല്‍ കൊച്ചിൻ ദേവസ്വം ബോർഡ് അടയിരിക്കാൻ തുടങ്ങിയിട്ട് 20 വർഷം.
50 കോടിയിലേറെ രൂപ മൂല്യമുള്ളതാണ് പള്ളുരുത്തി തഴുപ്പ് വടക്ക് രാമൻകുട്ടി ഭാഗവതർ റോഡിലെ അഴകിയകാവ് ഭഗവതി ക്ഷേത്രം വക ഭൂമി. ക്ഷേത്രത്തില്‍ നിന്ന് രണ്ടു കിലോമീറ്ററോളം അകലെയുള്ള ഈ ഭൂമിയില്‍ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിട്ടും ബോർഡ് തിരിഞ്ഞുനോക്കുന്നില്ല.
ജില്ലാ കളക്ടർ വഴി ഭൂസംരക്ഷണ നിയമം ഉള്‍പ്പെടെ വിനിയോഗിച്ച് എത്രയും വേഗം കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് എസ്. ശങ്കരസുബ്ബനും കെ.ആർ. ഉദയഭാനുവും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് 2005 മാർച്ച് 5ന് ഉത്തരവിട്ടത്. ലാൻഡ് ട്രൈബ്യൂണലില്‍ നിന്ന് പർച്ചേസ് സർട്ടിഫിക്കറ്റ് വാങ്ങിയ ചിലരെ ഒഴിപ്പിക്കാൻ സാധിച്ചേക്കില്ലെങ്കിലും നടപടികള്‍ വൈകരുതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



