കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ചില്‍ ജോലി; മാസം 30,000 ശമ്പളം വാങ്ങാം; അപേക്ഷ നവംബർ 21 വരെ

Spread the love

കോഴിക്കോട് : കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസർച്ചില്‍ ജോലി നേടാൻ അവസരം. യങ് പ്രൊഫഷണല്‍ തസ്തികയിലാണ് നിയമനം.

video
play-sharp-fill

കരാർ അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുന്നത്. താല്‍പര്യമുള്ളവർ അപേക്ഷ ഫോം പൂരിപ്പിച്ച്‌ മെയില്‍ ചെയ്യണം.

അവസാന തീയതി നവംബർ 21

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസർച്ച്‌- യങ് പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കരാർ കാലാവധി: ഒരു വർഷത്തേക്കാണ് നിയമനം നടക്കുന്നത്. ആവശ്യത്തിന് അനുസരിച്ച്‌ നീട്ടി നല്‍കാം.

ജോലി സ്ഥലം: ICARIndian Institute of Soices Research, Kozhikode, Kerala

പ്രായപരിധി

21 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 21.11.1980നും 21.11.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം.

എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഏതിലെങ്കിലും ഡിഗ്രി.

കമ്പ്യൂട്ടർ പരിജ്ഞാനം. രണ്ട് വർഷത്തെ ജോലി പരിചയം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.

ജോലിയുടെ സ്വഭാവം

Maintaining project files (both hard and soft copies), daily office correspondence, type setting and formation of reports, proceedings,
related to PME and HRD activities of the institute, coordinating with the students and officials for report filing and information upgradation in
designated online portals and any other duties as assigned by the officers.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികള്‍ ചുവടെ നല്‍കിയിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌, യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പികള്‍ സ്വയം സാക്ഷ്യപ്പെടുത്തി ചുവടെ നല്‍കിയ വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുക.

അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബർ 21, വൈകീട്ട് 5.30 വരെ.