ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4ന്; ഒരുക്കങ്ങൾ വിലയിരുത്തി;കാർത്തിക സ്തംഭം ഉയർത്തൽ 23ന് നടക്കും

Spread the love

കോട്ടയം: ക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ 04 ന് നടക്കും.

video
play-sharp-fill

പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ 23ന് നടക്കും. ഡിസംബർ 4നാണ് പൊങ്കാല. പുലർച്ചെ 4ന് നിർമ്മാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് വിളിച്ചു ചൊല്ലി പ്രാർത്ഥന. തുടർന്ന്, ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും.

നടപന്തലിലെ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്‌നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാല ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ.

11ന് 500ലധികം വേദ പണ്ഡിതൻമാരുടെ മുഖ്യകാർമ്മികത്വത്തിൽ പൊങ്കാല നേദിക്കൽ, ദിവ്യാഅഭിഷേകം, ഉച്ചദീപാരാധന. വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി വിശിഷ്ടാതിഥിയാകും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്‌നി പ്രോജ്വലിപ്പിക്കും. ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്‌രി എന്നിവർ മുഖ്യസന്ദേശം നൽകും. മുഖ്യകാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും.

ക്ഷേത്രം മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും. 1500ത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സ് സേവനം, ശൗചാലയങ്ങൾ, പൊലീസ്, കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ്, ഫയർഫോഴ്‌സ്, ജല ഗതാഗതം,പാർക്കിംഗ് സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.