
കോട്ടയം: ബിൻസി സെബാസ്റ്റ്യൻ നഗരസഭ അധ്യക്ഷസ്ഥാനം രാജിവെച്ചു.
ഇത്തവണ 53ാംവാർഡില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായാണ് മത്സരിച്ച് ജയിച്ചത്.
2020ല്‍ ഗാന്ധിനഗർ സൗത്തില്‍ (വാർഡ് 52)നിന്നാണ് മത്സരിച്ചത്. വിദേശത്ത് നഴ്സായിരുന്നു ബിൻസി. വാർഡ് വനിതാസംവരണമായതോടെ മത്സരിക്കാൻ ബിൻസി താല്പര്യം പ്രകടിപ്പിച്ചെങ്കിലും വിമതയായാണ് മത്സരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച വിജയം നേടുകയും ചെയ്തു. ഒടുവില്‍ അഞ്ചുവർഷം ചെയർപേഴ്സനുമായി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ബിൻസി വാർഡില്‍ സജീവമായി പ്രചരണരംഗത്തുണ്ട്.
ഭർത്താവ് ഷോബി ലൂക്കോസ് മത്സരിക്കുമെന്ന് വാർത്തകളുണ്ടെങ്കിലും ഒരാള്‍ക്കേ സീറ്റ് നല്‍കൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്.



