ഇന്ത്യൻ ജീവനക്കാർ അടങ്ങിയ കപ്പൽ കസ്റ്റഡിയിൽ എടുത്ത് ഇറാൻ: കപ്പലിൽ മലയാളികളും; ഭീഷണിയുമായി യു.എസ് രംഗത്ത്: മലയാളികളെ രക്ഷിക്കാൻ സർക്കാർ ഇടപെടുന്നു
സ്വന്തം ലേഖകൻ
മുംബൈ: മധ്യ പൂർവേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത വർദ്ധിപ്പിച്ച് ഇറാൻ ഇന്ത്യൻ കപ്പൽ പിടിച്ചെടുത്തു. മലയാളികൾ അടക്കമുള്ള ജീവനക്കാർ അടങ്ങുന്ന സംഘത്തെയാണ് ഇറാൻ പിടികൂടിയത്. പ്രധാന എണ്ണക്കടത്തുപാതയായ ഹോര്‍മുസ് കടലിടുക്കിലാണ് ബ്രിട്ടീഷ് ടാങ്കര്‍ ഇറാന് സൈനികര്‍ കസ്റ്റഡിയിലെടുത്തതു ഗള്‍ഫിലെ സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചു.
ഇറാന് അപകടത്തിന്റെ വഴി തെരഞ്ഞെടുക്കുകയാണന്നു ബ്രിട്ടന് പ്രതികരിച്ചു. ഇറാന്റെ ഭീഷണി നേരിടാന്‍ സൗദിയില്‍ വീണ്ടും സൈനികരെ വിന്യസിക്കാനുള്ള യുഎസിന്റെ തീരുമാനവും ഇതിനിടെ ഉണ്ടായി.
സ്റ്റെന ഇംപേറോ എന്ന എണ്ണടാങ്കറാണ് ഇറാനിലെ വിപ്ലവഗാര്‍ഡുകള്‍ വെള്ളിയാഴ്ച വൈകിട്ട് 7.30നു പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ ക്യാപ്റ്റനടക്കം 18 പേര് ഇന്ത്യക്കാരാണ്. മറ്റുള്ളവര്‍ റഷ്യ, ലാത്വിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാരും. സ്വീഡനിലെ സ്റ്റെന ബള്‍ക്ക് കന്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ബ്രിട്ടനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലു ബോട്ടുകളിലും ഹെലികോപ്റ്ററിലുമെത്തിയ വിപ്ലവഗാര്‍ഡുകള്‍ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇറാനിലെ ബാന്ധര്‍ അബ്ബാസ് തുറമുഖത്തേക്കു കൊണ്ടുപോയി നങ്കൂരമിട്ടു.
മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോയതുകൊണ്ടാണ് ഇതു വേണ്ടിവന്നതെന്ന് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, കപ്പല്‍ അന്താരാഷ്ട്ര സമുദ്രപാതയിലായിരുന്നുവെന്നും നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ഉടമസ്ഥര്‍ അറിയിച്ചു. കപ്പലുമായി ഇപ്പോള്‍ ബന്ധപ്പെടാനാവുന്നില്ല. ജീവനക്കാര്‍ക്കു പരിക്കുള്ളതായി റിപ്പോര്‍ട്ടില്ലെന്നും സ്റ്റെന ബള്‍ക്ക് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ബ്രിട്ടീഷ് ടാങ്കര്‍ ഇറാന് പിടികൂടുന്നത്.
അതേസമയം, ഇന്ത്യന്‍ ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കാന്‍ ഇറാനുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.