സൈബർ ഇടങ്ങളിൽ തിരഞ്ഞെടുപ്പ് ചൂട് ;സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരണം കൊഴുക്കുന്നു; ;സോഷ്യൽ മീഡിയ ടീമുകൾ സജീവം

Spread the love

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. രാഷ്ട്രീയ ചർച്ചകളും വാഗ്വാദങ്ങളും ചായക്കടകളിലും ബാർബർ ഷോപ്പുകളിലുമല്ല. തിരഞ്ഞെടുപ്പ് ചൂട് മുഴുവൻ സൈബർ ഇടങ്ങളിലാണ്.

video
play-sharp-fill

ഒരു പോസ്റ്റിന് മറു പോസ്റ്റിട്ട് പ്രതികരണങ്ങൾ ഏറുമ്പോൾ സൈബറിടം പലപ്പോഴും വാഗ്വാദങ്ങളാൽ നിറയുന്നു. സ്ഥാനാർത്ഥികൾക്ക് സമയമില്ലാത്തതിനാൽ അണികളാണ് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്. ഇടുന്ന പോസ്റ്റുകൾ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പ്രധാന അജണ്ടകൾ.

ഇതിന് വേണ്ടി വിവിധ ടീമുകൾ സജീവമായി പ്രവർത്തിക്കുന്നു. മുന്നണികൾക്ക് പൊതുവായും വാർഡ് അടിസ്ഥാനത്തിലും സൈബർ ടീമുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബറിടത്തിൽ ചിലവഴിക്കാൻ സമയമുള്ള യുവാക്കളെയാണ് സോഷ്യൽ മീഡിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. വിവിധ മുന്നണികളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും പ്രചാരണം തകൃതിയാണ്.