കോട്ടയം ജില്ലയിൽ നാളെ (19-11-2025) കറുകച്ചാൽ,ഈരാറ്റുപേട്ട,രാമപുരം,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (19-11-2025)
കറുകച്ചാൽ,ഈരാറ്റുപേട്ട,രാമപുരം,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കറുകച്ചാൽ 33 kV സബ്സ്റ്റേഷനിൽ
19- 11-2025, ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പവർഎക്യുപ്മെന്റ് ടെസ്റ്റ്
നടക്കുന്നതിനാൽ. കറുകച്ചാൽ, ശാന്തിപുരം, ചമ്പക്കര, പത്തനാട്, എന്നീ 11 കെ വി ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ കുഴിവേലി, താഴത്ത് നടക്കൽ, മിനി ഇൻഡസ്ട്രി, നടക്കൽ, മുണ്ടക്കപറമ്പ് എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ പാലവേലി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT എച്ച്.ടി ക്ലീറൻസ് വർക്ക്‌
നടക്കുന്നതിനാൽ മെട്രോവുഡ്, മെട്രോവുഡ് HT, 4 Cent കോളനി, അടിവാരം, വരമ്പനാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഇവ, കാപ്പുകയം, കാരക്കുളം , മല്ലികശേരി, മല്ലികശേരി ടവർ, പാമ്പൊലി, കുന്നപ്പള്ളി എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഞ്ഞാമറ്റം, മുക്കട ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണിപ്പുഴ നമ്പർ 1 ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 09:30 മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ട്രാൻസ് ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിളിമല , കാലായിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തറെപടി, വട്ടമുകൾ കോളനി, ട്രിഫാനി, വെള്ളാറ്റിപടി, എലിപ്പുലിക്കാട്ട്, മുള്ളങ്കുഴി, ഗുരുമന്ദിരം ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തോപ്പിൽ പറമ്പ്, വില്ലുന്നി, ദിവാൻ പൈപ്പ്, വൈദ്യൻ പടി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദയ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും നിറപറ, മുളയ്ക്കാൻതുരുത്തി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മോസ്കോ, വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ (19.11.2025) HT ടച്ചിങ് വർക്കിന്റെ ഭാഗമായി തോണിക്കടവ്, ചേനപ്പാടി, അലക്കുകടവ്, തരകൻ കമ്പനി, ഇടത്തിൽപള്ളി, ST മാർക്സ്, ഇവ റബ്ബർ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ,മന്ദിരം ജംഗ്ഷൻ, കളമ്പുകാട്ടുകുന്ന് , പാറക്കൽകടവ്, നാഗപുരം, ആശ്രമം , മന്ദിരം ഹോസ്പിറ്റൽ,ചന്ദനത്തിൽ കടവ്, തുരുത്തി എന്നീ ട്രാൻസ്ഫോർമറകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.