
കോട്ടയം: ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതും, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും ആരോഗ്യ സംരക്ഷണത്തിന് നിർണായകമാണ്.
പ്രോട്ടീൻ സമ്പന്ന ഭക്ഷണങ്ങള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിലും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നു. ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില പ്രോട്ടീൻ സമ്പന്ന ഭക്ഷണങ്ങള്‍ ഇതാ,
1. നട്സ്
വിവിധ നട്സുകളില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. പതിവായി നട്സ് കഴിക്കുന്നത് അമിത വിശപ്പ് തടയാനും സഹായിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. മുട്ട
ഒരു പുഴുങ്ങിയ മുട്ട ഏകദേശം 4 ഗ്രാം പ്രോട്ടീൻ നല്കുന്നു. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും ലഭിക്കുന്നു.
3. പാല് ഉത്പന്നങ്ങള്‍
പാലില്‍, തൈരില്‍ പ്രോട്ടീൻ, കാല്‍സ്യം, വിറ്റാമിൻ D അടങ്ങിയിരിക്കുന്നു. ഇവ കുടലിന്റെയും ശരീരഭാരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.
4. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടില്‍ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. സ്റ്റാമിന വർദ്ധിപ്പിക്കുന്നതിലും ഇത് സഹായിക്കുന്നു.
5. വെള്ള കടല
അര കപ്പ് വേവിച്ച വെള്ള കടലയില്‍ 7 ഗ്രാം പ്രോട്ടീനും 6 ഗ്രാം നാരും ലഭിക്കുന്നു. ഇത് പെട്ടെന്ന് വയറു നിറയ്ക്കാനും സഹായിക്കുന്നു.
6. പയർവർഗങ്ങള്‍
നാരുകളും പ്രോട്ടീനും ധാരാളമായ പയർവർഗങ്ങള്‍ ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു.




