play-sharp-fill
നേവൽ ബേസിൽ ജോലി വാ്ഗ്ദാനം ചെയ്ത് തട്ടിപ്പ്: നിരവധി പേരിൽ നിന്നായി പത്തു ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ; പോക്കറ്റിൽ കിടക്കുന്ന പണം തട്ടിപ്പുകാർക്ക് വീശിയെറിയുന്ന മലയാളികൾ

നേവൽ ബേസിൽ ജോലി വാ്ഗ്ദാനം ചെയ്ത് തട്ടിപ്പ്: നിരവധി പേരിൽ നിന്നായി പത്തു ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ; പോക്കറ്റിൽ കിടക്കുന്ന പണം തട്ടിപ്പുകാർക്ക് വീശിയെറിയുന്ന മലയാളികൾ

ക്രൈം ഡെസ്‌ക്

കൊച്ചി: തട്ടിപ്പു സംഘങ്ങൾക്ക് അവർ ചോദിക്കുന്ന പണം വീശിയെറിഞ്ഞ് നൽകുന്ന മലയാളികളുടെ പതിവ് ഉപേക്ഷിക്കുന്നില്ല. നേവ്ൽ ബേസിൽ ജോലി നൽകാമെന്ന യുവതിയുടെ വാഗ്ദാനം വിശ്വസിച്ച് ലക്ഷങ്ങളാണ് വീണ്ടും തട്ടിപ്പ് സംഘത്തിന് മുന്നിൽ വീശിയെറിഞ്ഞത്.
ചെറായി സ്വദേശിനി ദേവിപ്രിയ ബാബുവിനെ (30) ആണ് അറസ്റ്റിലായത്. നേവൽ ബേസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

നേവൽ ബോസിൽ ജോലി നൽകാമെന്ന് പറഞ്ഞ് വടുതല സ്വദേശി നിജോ ജോർജിൽ നിന്ന് ഇവർ 70,000 രൂപ കൈപ്പറ്റി. എന്നാൽ ജോലിയിൽ പ്രവേശിക്കാൻ ഇയാൾ നേവൽ ബേസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. അന്വേഷണത്തിൽ ഇവർ ഒരു വർഷത്തോളമായി ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരുന്നതായി തെളിഞ്ഞുവെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മക്കൾക്ക് ജോലി നൽകാമെന്ന് പറഞ്ഞ് തൃശൂർ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും ഇവർ 6 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ഇവർക്കു നാവിക സേന ക്വാർട്ടേഴ്സ് ശരിയാക്കിയിട്ടുണ്ടെന്നും, കുട്ടികൾക്കു കേന്ദ്രീയ വിദ്യാലയയിൽ പ്രവേശനം തരപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.

നൽകുന്ന പണം നേവൽ ബേസിലെ യൂണിയൻ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമാണു നൽകുന്നതെന്നുമാണ് ഇവർ പറഞ്ഞിരുന്നത്.
അന്വേഷണത്തിൽ ഇവർ പറയുന്നതു കളവാണെന്നു കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.

എറണാകുളം എസിപി ലാൽജി, നോർത്ത് എസ്എച്ഒ സിബി ടോം, എസ്‌ഐ അനസ്, എഎസ്‌ഐ ശ്രീകുമാർ, എസ്സിപിഒ വിനോദ കൃഷ്ണ, ഡബ്ല്യുസിപിഒ സുനിത, സിപിഒമാരായ അജിലേഷ്, സിനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.