
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപ നിർമ്മാണം തടസ്സപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം.
പതിറ്റാണ്ടുകളായി ഏറ്റുമാനൂർ ക്ഷേത്ര സന്നിധിയിൽ നടന്നുവരുന്ന ചിറപ്പ് മഹോത്സവം ഏറ്റവും ഭംഗിയാക്കുവാൻ വേണ്ടി പിലിഗ്രിം ഷെൽട്ടർ നിർമ്മാണം സ്ഥിരമായി നിർമ്മിക്കണമെന്ന ഉപദേശക സമിതിയുടെ അഭ്യർത്ഥന പ്രകാരം ദേവസ്വം മന്ത്രിയുടെ നിർദ്ദേശനുസരണം പണികൾ ആരംഭിച്ചപ്പോൾ ഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പേരിൽ നിർമ്മാണ ഭൂമിയിൽ കൊടികുത്തി തടസ്സം സൃഷ്‌ടിച്ച സമാന്തര കമ്മറ്റിക്കാർക്കെതിരെ നിയമനടപടി സീകരിക്കണമെന്ന ഉപദേശക സമിതിയുടെ അവശ്യം പാടെ അവഗണിച്ച ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുടെ പേരിൽ ഡിപ്പാർട്ട്‌മെൻ്റ തല നടപടിയും സമാന്തര കമ്മറ്റിക്കാരുടെ പേരിൽ നിയമനടപടി സീകരിക്കണമെന്നു ഉപദേശക സമിതി അവശ്യപ്പെടുന്നു.
2002-ലെ ദേവപ്രശ്നത്തിൻ്റെ പേരിലും ഹൈക്കോടതി ഉത്തരവിൻ്റെ പേരിലും വ്യാജപ്രചരണങ്ങൾ നടത്തിച്ചും ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി ആചാരലംഘനവും നടത്തുകയാണ് ഈ സമാന്തര കമ്മറ്റികൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2002 ന് മുൻപും- 2002 ന് 2024 വരെ ചിറപ്പ് മഹോത്സവം സുഗമായി നടന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയിൽ നിന്ന് യാതൊരു ഉത്തരവും ലഭിച്ചില്ല.
2002 -ലെ ദേവപ്രശ്‌നത്തിൽ പറയുന്ന പരിഹാര ക്രിയകളും അനുബന്ധ ആചാരചടങ്ങുകളും സമയ ബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ് . എന്നാൽ 12 വർഷത്തിലൊരിക്കൽ നടത്തേണ ദേവപ്രശ്നം 2002-ന് ശേഷം ഇവിടെ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ 2002-ദേവപ്രശ്നത്തിൻ്റെ പേരിൽ ആചാരലംഘനം ഉണ്ടായെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. അടിയന്തിരമായി അഷ്ടമംഗല്യ ദേവപ്രശ്നം നടത്തിയാൽ മാത്രമേ ഇപ്പോഴത്തെ ദേവഹിതം അറിയാൻ കഴിയൂ എന്നിരിക്കെ 23 വർഷം മുൻച്ചുള്ള ദേവപ്രശ്‌നത്തിൻ്റെ പേരിൽ നിർമ്മാണ പ്രവർത്തനം പാടില്ല എന്നു പറയുന്നത് തെരഞ്ഞെടുക്കപ്പെട്ട ഉപദേശക സമിതി നിർജ്ജീവമാക്കി കൊണ്ട് സമാന്തര കമ്മറ്റിക്കാരുടെയും അവർക്ക് പിൻന്തുണ നൽകുന്ന ദേവസ്വം എ ഒയുടെ ആഞ്ജനാ വിരുദ്ധമായ പ്രവർത്തിയാണ്.
ഇതിനെ സംബന്ധിച്ച് ദേവസ്വം ബോർഡു ഉന്നതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൻ്റെ പൈതൃകവും പരിവാനതയും സ സംരക്ഷിക്കുവാൻ കഴിവുള്ള ഉദ്യോഗസ്ഥരെ സമിതി ആവശ്യപ്പെടുന്നു.



