
മുണ്ടക്കയം: കൈക്കൂലി വാങ്ങിയതിന് ഇടുക്കി കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരിക്കെ വിജിലൻസ് പിടിയിലായ മുൻ സിപിഐ ജനപ്രതിനിധി കെ.എൽ ദാനിയൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർഥി ആയി കൊക്കയാർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വടക്കെ മലയിലാണ് ജനവിധി തേടുന്നത്. യുവ കർഷകൻ ആയ മാർട്ടിൻ കുര്യനോട് പടുത്താക്കുളം നിർമിക്കാൻ ശുപാർശ ചെയ്യാൻ 10000 രൂപ കൈകൂലി വാങ്ങിയ കേസിൽ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടുന്ന കെ.എൽ ദാനിയേലിനെ സിപിഐ പുറത്താക്കിയിരുന്നു.


ഇതേതുടർന്നു വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപെട്ട ഇദേഹം ഇത്തവണ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


