സീറ്റ് വിഭജനത്തില്‍ ഒത്തുതീര്‍പ്പിലെത്തിയില്ല; ഇടുക്കിയില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമത നീക്കം; യുവാക്കള്‍ക്ക് പരിഗണന നല്‍കാത്തത്തിലും പാർട്ടിയില്‍ ഭിന്നത രൂക്ഷം

Spread the love

ഇടുക്കി: സീറ്റ് വിഭജനത്തില്‍ ഒത്തുതീർപ്പിലെത്താനാവാതെ വന്നതോടെ ഇടുക്കിയില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമത നീക്കം.

video
play-sharp-fill

സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അട്ടിമറിച്ച്‌ ജില്ലാനേതൃത്വം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങിയെന്നാരോപിച്ച്‌ യൂത്ത് ലീഗിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു. യുവാക്കള്‍ക്ക് പരിഗണന നല്‍കാത്തത്തിലും പാർട്ടിയില്‍ ഭിന്നത രൂക്ഷമാണ്.

സീറ്റ് നിർണയുമായി ബന്ധപ്പെട്ട് ലീഗില്‍ രൂപപ്പെട്ട അസ്വാരസ്യങ്ങളാണ് ഒടുവില്‍ പൊട്ടിത്തെറിയിലേക്ക് എത്തിയത്. തൊടുപുഴ നഗരസഭ മുൻ അധ്യക്ഷന്മാരായ എം.എ ഹരിദ്, സഫിയ ജബ്ബാർ എന്നിവരുടെ സ്ഥാനാർതിത്വത്തെ ചൊല്ലിയാണ് തർക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുതവണയില്‍ കൂടുതല്‍ മത്സരിച്ച ആളുകള്‍ മാറിനില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം വ്യക്തി താല്‍പര്യങ്ങള്‍ക്കുവേണ്ടി ചിലർ അട്ടിമറിക്കുകയാണെന്നാണ് യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ചർച്ചകളില്‍ സമവായം ആകാതെ വന്നതോടെയാണ് പരസ്യ പ്രതികരണത്തിലേക്ക് വിമതരെത്തിയത്.