എത്ര ശ്രമിച്ചിട്ടും ഇടിയപ്പം ശരിയാവുന്നില്ലേ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, ഇടിയപ്പം പെര്‍ഫെക്ടാവും; ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഇടിയപ്പവും മുട്ടക്കറിയും മലയാളികളുടെ ഹൃദയം കീഴടക്കിയ ഒരു ലളിതവും രുചികരവുമായ ബ്രേക്ക്‌ഫാസ്റ്റ് ജോടിയാണ്.

video
play-sharp-fill

സാധാരണയായി അരിപ്പൊടി ഉപയോഗിച്ചാണ് ഇടിയപ്പം തയ്യാറാക്കാറുള്ളത്. എന്നാല്‍ വീട്ടില്‍ വേവിച്ച ചോറ് ബാക്കിയുണ്ടെങ്കില്‍ അരിപ്പൊടി കുറവായാലും വളരെ എളുപ്പത്തില്‍ സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കാം. കുറച്ച്‌ ചേരുവകളോടെ തന്നെ മനോഹരമായൊരു ബ്രേക്ക്‌ഫാസ്റ്റ് പെട്ടെന്ന് റെഡിയാക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേവിച്ച ചോറ് – 2 1/2 കപ്പ്

അരിപ്പൊടി – 1 1/2 കപ്പ്

വെള്ളം – 1 കപ്പ്

വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ടര കപ്പ് വേവിച്ച ചോറില്‍ അല്പം വെള്ളം ചേർത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇഡ്ഡലി പാത്രത്തില്‍ വെള്ളം ഒഴിച്ച്‌ ചൂടാക്കി വയ്ക്കുക. സേവനാഴിയില്‍ തയ്യാറായ മാവ് നിറച്ച്‌ ഇടിയപ്പത്തട്ടിലേയ്ക്ക് പ്രസ് ചെയ്ത് രൂപം നല്‍കി സജ്ജമാക്കുക. ചൂടായ ആവിയില്‍ വെച്ച്‌ ഇടിയപ്പം നന്നായി വേവിച്ചെടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മാവ് കുഴയ്ക്കുമ്പോള്‍ ചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് മാവ് മൃദുവാകാൻ സഹായിക്കും.

2. വേവിച്ച ചോറ് അരയ്ക്കുമ്പോള്‍ തരികളില്ലാതെ മിനുസമായി വരണം.

3. മാവ് കുഴക്കുമ്പോള്‍ വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കുക; അധികം വെള്ളമാകാതിരിക്കുക.

4. രുചിക്കും സുഗന്ധത്തിനുമായി ജീരകം ചേർക്കാം.

5. മാവ് കുഴക്കുമ്പോള്‍ വെള്ളമമതിമായാല്‍ കുറച്ച്‌ അരിപ്പൊടി ചേർത്താല്‍ മതി.

6. റാഗി പൊടി, ഗോതമ്ബ് പൊടി മുതലായവ ഉപയോഗിച്ചും ഇടിയപ്പം തയ്യാറാക്കാൻ സാധിക്കും.

വീട്ടില്‍ ബാക്കിയുള്ള വേവിച്ച ചോറ് ഉപയോഗിച്ച്‌ വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ സോഫ്റ്റും രുചികരവുമായ ഇടിയപ്പം തയ്യാറാക്കാൻ കഴിയുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ആരോഗ്യകരവും ലളിതവുമായ ഈ പ്രഭാത വിഭവം മുട്ടക്കറി, കടലക്കറി, ചിക്കൻ കറി, വെജ് കുറുമ എന്നിവയോടൊപ്പം അതിമനോഹരമായി ചേരും. പുതിയൊരു പരീക്ഷണമായി ഈ റെസിപ്പി തീർച്ചയായും ഉപയോഗിക്കാം.