ഈ സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന് അടുത്തേക്ക് പോലും കൊണ്ടുപോകരുത്, വൻ​ അപകടത്തിന് സാദ്ധ്യത

Spread the love

സമൂഹത്തിൽ ഭൂരിഭാഗം ആളുകളും പാചകത്തിന് ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പുകളെയായിരിക്കും. തിരക്കുപിടിച്ച ജീവിതത്തിൽ വിറക് അടുപ്പിൽ പാചകം ചെയ്യാൻ മിക്കവർക്കും സമയമുണ്ടായിരിക്കുകയില്ല.

video
play-sharp-fill

അപ്പോൾ ഗ്യാസ് സ്റ്റൗ തന്നെയാണ് നല്ലത്. എന്നാൽ ചില സാധനങ്ങൾ ഗ്യാസ് സ്റ്റൗവിനോട് ചേർത്ത് സൂക്ഷിക്കാൻ പാടില്ല. അതിൽ ഒന്നാണ് വിനാഗിരി. ഗ്യാസ് സ്റ്റൗവിന് അടുത്ത് വിനാഗിരി വച്ചാൽ പെട്ടെന്ന് അത് ചൂടാകുന്നു.

വിനാഗിരി അമിതമായി ചൂടേറ്റാൽ അത് കേടാകാൻ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെയാണ് എണ്ണയും. എണ്ണ വളരെ സെൻസിറ്റീവാണ്. എണ്ണ ഗ്യാസ് സ്റ്റൗവിന് സമീപം കൂറെ നാൾ ഇരുന്നാൽ അതിന്റെ ഗുണങ്ങൾ നഷ്ടമാകുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ സ്റ്റൗവിന്റെ അടുത്തുവച്ചാൽ അത് വേഗം ഉരുകുകയും തീപിടിത്തത്തിന് കാരണമാകുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ പ്ലാസ്റ്റിക് വസ്തുക്കൾ സ്റ്റൗവിന് അടുത്ത് വയ്ക്കരുത്. സുഗന്ധവ്യഞ്ജനങ്ങളും ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് വയ്ക്കരുത്.ഇവ കട്ടപിടിക്കാൻ കാരണമാകുന്നു. കൂടാതെ ഇവയുടെ രുചിയിലും മാറ്റം വരാം. മരുന്നുകൾ എപ്പോഴും തണുപ്പുള്ള അധികം വെളിച്ചമടിക്കാത്ത സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്.

ഇല്ലെങ്കിൽ ഇതിന്റെ ഗുണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് വയ്ക്കരുത്.

ഇത് തീപിടിത്തത്തിന് കാരണമാകുന്നു. ഗ്യാസ് സ്റ്റൗവിന് അടുത്ത് പവർ പ്ലഗും ഉപകരണങ്ങളും വയ്ക്കുന്നത് നല്ലതല്ല. അമിതമായി ചൂട് പിടിച്ചാൽ ഇവ നശിക്കാൻ കാരണമാകും