
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്‌മകുമാറിനെ എസ്.ഐ.ടി.
ഉടന്‍ അറസ്‌റ്റ് ചെയ്യും. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് സ്വര്‍ണപ്പാളികള്‍ ചെമ്ബെന്ന് രേഖപ്പെടുത്തി കടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇതിന്റെ രേഖകളും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ദേവസ്വം ജിവനക്കാരുടെ മൊഴിയും പദ്‌മകുമാറിനെതിരാണ്. സ്വര്‍ണക്കൊള്ള നടന്ന സമയത്തെ ഗാര്‍ഡ് മുതല്‍ ഉന്നത ഉദ്യോഗസ്‌ഥരായിരുന്നവരുടെ വരെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വസ്വാതന്ത്ര്യവും പ്രസിഡന്റ് എന്ന നിലയില്‍ പദ്‌മകുമാര്‍ നല്‍കിയിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്കു സഹായം ചെയ്യാന്‍ പദ്‌മകുമാര്‍ നിര്‍ബന്ധിച്ചിരുന്നെന്നും ജീവനക്കാരുടെ മൊഴി നല്‍കി. ശബരിമല ഗസ്‌റ്റ് ഹൗസുകളില്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍ നല്‍കിയിരുന്നു.
പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡന്റിന് അനുവദിച്ചിരുന്ന മുറിയായിരുന്നു. പൂജകള്‍ ബുക്ക് ചെയ്യുമ്ബോള്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നെന്ന് 2019 ല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്‌ഥന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി എത്തിയിരുന്നു. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്ബോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ്. ഇവരെ ദര്‍ശനത്തിനായി കൊണ്ടുപോയിരുന്നത് ദേവസ്വം ഗാര്‍ഡുമാരാണെന്നും മൊഴിയുണ്ട്.
ഇത്തരം മൊഴികളുടെ അടിസ്‌ഥാനത്തില്‍ പദ്‌മകുമാറിനെ അറസ്‌റ്റ് ചെയ്യാന്‍ എസ്.ഐ.ടി. തിരുമാനിച്ചെന്നാണു സൂചന. രണ്ടു തവണ ആവശ്യപ്പെട്ടിട്ടും പദ്‌മകുമാര്‍ എസ്.ഐ.ടി. മുന്നില്‍ ഹാജരായിട്ടില്ല. പദ്‌മകുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണു വിവരം. അങ്ങനെയെങ്കില്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റിലേക്ക് കടക്കും.



