തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി അളിയന്മാർ; അളിയന്മാരായ സിബി കൊറ്റനെല്ലൂരും, ജോസഫ് പുതിയത്തും എരുമേലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നേർക്കുനേർ പോരാടും

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കുനേർ അങ്കത്തിനൊരുങ്ങി അളിയന്മാർ .കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്ത്. എരുമേലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് അളിയന്മാർ നേർക്കുനേർ പോരാടുന്നത്. ഒരാൾ എൽഡിഎഫിന് വേണ്ടിയും മറ്റൊരാൾ യുഡിഎഫിലും ആണ് മത്സരിക്കുന്നത്.

video
play-sharp-fill

അളിയന്മാരായ സിബി കൊറ്റനെല്ലൂരും, ജോസഫ് പുതിയത്തും, തമ്മിലാണ് എരുമേലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നേർക്കുനേർ പോരാടുന്നത്. സിബി എൽഡിഎഫിന്റെ സ്ഥാനാർഥിയാണ്. സഹോദരീ ഭർത്താവായ ജോസഫ് യുഡിഎഫിനായി മത്സരിക്കുന്നു. ഇരുവരും രണ്ടു ചേരിയിൽ ആണെങ്കിലും, ഇവർക്കിടയിൽ മറ്റു പ്രശ്നങ്ങളില്ല.

പക്ഷേ മത്സരം രാഷ്ട്രീയ പോരാട്ടമായി കാണാനാണ് ഇരുവർക്കും ഇഷ്ടം. പരസ്പരം മത്സരിക്കുന്നതിൽ വീട്ടുകാർ അല്പം ആശങ്ക പ്രകടിപ്പിച്ചതായി അളിയന്മാർ പറയുന്നു. ശക്തമായ രാഷ്ട്രീയ പോരാട്ടത്തിൽ ഏത് അളിയൻ വാഴും ഏതളിയൻ വീഴുമെന്ന് കാണാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group