ആരോഗ്യത്തിനും രുചിക്കും പാവയ്ക്ക ചായ സൂപ്പറാണ്; എങ്ങനെ തയ്യാറാക്കാം? റെസിപ്പി ഇതാ

Spread the love

പലർക്കും കഴിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത, എന്നാല്‍ ആരോഗ്യത്തിന് ഏറെ ഗുണമുള്ള പച്ചക്കറി ആണ് പാവയ്ക്ക.

video
play-sharp-fill

മിക്ക അമ്മമാരും മക്കളെ ഈ പച്ചക്കറി കഴിപ്പിക്കാൻ ശ്രമിക്കുന്നതില്‍ പ്രധാന കാരണം അതിന്റെ പോഷകഗുണങ്ങളാണ്.
എന്നാല്‍, പലർക്കും പ്രശ്നം ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പാവയ്ക്കയുടെ കയ്പ് ആണ്.

പാവയ്ക്ക കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നതായി ശാസ്ത്ര പഠനങ്ങള്‍ കാണിക്കുന്നു. ഇതിന്റെ ഗുണങ്ങള്‍ വലുതാണ്, എന്നാല്‍ പലർക്കും നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടാണ്. അതിനാല്‍ ‘പാവയ്ക്ക ചായ’ (അല്ലെങ്കില്‍ ഗോഹിയ ചായ) ആയി ഉപയോഗിക്കുന്നത് മികച്ചൊരു മാർഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവയ്ക്കയുടെ ഉണങ്ങിയ കഷ്ണങ്ങള്‍ വെള്ളത്തില്‍ കലർത്തി ഉണ്ടാക്കുന്ന ഔഷധ പാനീയമാണ് പാവയ്ക്ക ചായ. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാൻ പറ്റും. പാവയ്ക്കയുടെ ഇലകള്‍, പഴങ്ങള്‍, വിത്തുകള്‍ എന്നിവ ഉപയോഗിച്ചും പാവയ്ക്ക ചായ ഉണ്ടാക്കാം.

പാവയ്ക്ക ചായ എങ്ങനെ തയ്യാറാക്കാം?

ചേരുവകള്‍:

ഉണക്കിയതോ, പുതുതായി മുറിച്ചെടുത്തതോ പാവയ്ക്ക കഷ്ണങ്ങള്‍

വെള്ളം

തേൻ (ആവശ്യമെങ്കില്‍)

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാത്രത്തില്‍ കുറച്ച്‌ വെള്ളം എടുക്കുകയും തിളപ്പിക്കുകയും ചെയ്യുക.

ആ വെള്ളത്തില്‍ പാവയ്ക്ക കഷ്ണങ്ങള്‍ ചേർക്കുക. മീഡിയം ഫ്ലെയിമില്‍ 10 മിനിറ്റ് വരെ തിളപ്പിക്കാൻ അനുവദിക്കുക. ഇത് പാവയ്ക്കയിലെ പോഷകങ്ങള്‍ വെള്ളത്തില്‍ ലയിക്കാൻ സഹായിക്കുന്നു.

പാത്രം എടുക്കി പാവയ്ക്ക കഷ്ണങ്ങള്‍ വെള്ളത്തില്‍ കുറച്ച്‌ സമയം ഇടുക.

പിന്നീട് വെള്ളം അരിച്ച്‌ മറ്റൊരു പാത്രത്തിലോ കപ്പിലോ ഒഴിക്കുക.

ആവശ്യത്തിന് തേൻ ചേർക്കാം. മധുരം ഇഷ്ടമില്ലെങ്കില്‍ ചേർക്കേണ്ടതില്ല.

ഇങ്ങനെ തയ്യാറാക്കിയ പാവയ്ക്ക ചായ, രുചികരവും ആരോഗ്യകരവുമായ ഒരു പാനീയം ആയി മാറും. ചായയിലൂടെ പാവയ്ക്കയുടെ ഗുണങ്ങള്‍ പൂർണ്ണമായി ആസ്വദിക്കാനും കഴിയും.