
കോട്ടയം: ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചവശനാക്കി പണവും മൊബൈലും കവർന്ന കൊട്ടേഷൻ ആക്രമണത്തിൻ്റെ സൂത്രധാരനും എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറി കടയുടമയുമായ നിസാറിൻ്റെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളി. ഇതോടെ നിസാർ ഒളിവിൽ പോയി.
യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിക്കാൻ കൊട്ടേഷൻ കൊടുത്തത് ഹരിത കർമ്മസേനയിലെ വനിതകളെ പച്ചത്തെറി വിളിച്ച് വിവാദ നായകനായ നിസാറായിരുന്നു.
കടയിലെ മുൻ ജീവനക്കാരൻ കൂടിയായ യുവാവിനെ തല്ലിച്ചതയ്ക്കാൻ നിസാറിന് കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി നൽകിയത് കേരളാ കോൺഗ്രസ് (എം) നേതാവ് റെനീഷ് കാരിമറ്റമായിരുന്നു. ഇരുവർക്കുമെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊട്ടേഷൻ സംഘത്തിലെ
അഞ്ചാം പ്രതിയുടെ ഫോണില്‍ നിന്നും നിസാറുമായി കൊട്ടേഷൻ ഇടപാട് സംബ്ബന്ധിച്ച് പ്രതികൾ സംസാരിക്കുന്ന കോള്‍ റെക്കോർഡുകളും, വാട്സ്അപ്പ് ചാറ്റുകളും പൊലീസിനു ലഭിച്ചിരുന്നു. ഇതാണ് കേസിൽ നിസാറിൻ്റെ പങ്ക് തിരിച്ചറിയാൻ ഇടയാക്കിയത്.
ഹരിത കർമ്മ സേനയിലെ സ്ത്രീകളെ തെറിവിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതടക്കം
നിരവധി കേസുകളിൽ പ്രതിയായ നിസാറിനെതിരെ കാപ്പ ചുമത്താൻ സാധ്യതയുണ്ട്.




