രഞ്ജി ട്രോഫിയില്‍ കേരളം മികച്ച നിലയിലേക്ക്; മദ്ധ്യപ്രദേശിന് ബാറ്റിംഗ് തകര്‍ച്ച

Spread the love

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മദ്ധ്യപ്രദേശിനെതിരെ കേരളത്തിന് മുന്‍തൂക്കം.

video
play-sharp-fill

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 155 റണ്‍സെന്ന നിലയിലാണ് മധ്യപ്രദേശ്. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 281-ന് അവസാനിച്ചിരുന്നു.

ഏഴ് വിക്കറ്റിന് 246 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് ഇന്നിങ്സ് അധികം മുന്നോട്ടു നീക്കാനായില്ല. 35 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീഹരി എസ്. നായരുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഏഴ് റണ്‍സെടുത്ത ശ്രീഹരി, മൊഹമ്മദ് അര്‍ഷദ് ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. വൈകാതെ ബാബ അപരാജിതിനെ കുല്‍ദീപ് സെന്നും പുറത്താക്കി.

സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ 98 റണ്‍സില്‍ നില്‍ക്കെയാണ് അപരാജിത് പുറത്തായത്. 186 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളടക്കമാണ് അപരാജിത് 98 റണ്‍സ് നേടിയത്.