പകൽ സ്കൂൾ ഡ്രൈവർ;രാത്രിയിൽ കഞ്ചാവ് മൊത്തമായും ചില്ലറയായും വില്പന;മലപ്പുറത്ത് 16 കിലോയിലധികം കഞ്ചാവും 20 ലക്ഷത്തിലധികം രൂപയുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ

Spread the love

മലപ്പുറം: കോട്ടക്കലിൽ 16 കിലോയിലധികം കഞ്ചാവും 20 ലക്ഷത്തിലധികം രൂപയുമായി സ്‌കൂൾ ബസ് ഡ്രൈവർ എക്സൈസിന്റെ പിടിയിൽ . കോട്ടക്കൽ സ്വദേശിയായ ഷഫീർ വി കെ (34) എന്നയാളെയാണ് കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഖിൽ പി എമ്മും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കോട്ടക്കൽ ടൗണിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കഞ്ചാവുമായി വന്ന ഇയാളെ പിടികൂടുകയും തുടർന്ന് ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ സൂക്ഷിച്ചരുന്ന ബാക്കി കഞ്ചാവും കണക്കിൽപ്പെടാത്ത പണവും കണ്ടെടുക്കുകയുമായിരുന്നു.

ആകെ 16.6 കിലോഗ്രാം കഞ്ചാവും 20,94,810 രൂപയും കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടക്കലിലെ ഒരു സ്കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന പ്രതി പകൽ ഡ്രൈവർ ജോലി ചെയ്യുകയും അതിന് ശേഷം കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മൊത്തമായും ചില്ലറയായും കച്ചവടം നടത്തിവരികയുമായിരുന്നു.

എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ടി ഷിജുമോൻ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ അഖിൽദാസ് ഇ, സച്ചിൻദാസ് വി, പ്രവീൺ ഇ എന്നിവരും കുറ്റിപ്പുറം എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ പ്രമോദ് പി പി, ലെനിൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്, ദിവ്യ കെ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ ഗണേഷ് കെ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.