
ഇന്ന് ലോക ഗർഭാശയഗളാർബുദ നിർമ്മാർജന ദിനം.സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് ഗർഭാശയഗളാർബുദം അഥവാ സെർവിക്കൽ കാൻസർ. വിവിധ കാരണങ്ങളാൽ ഈ രോഗം സ്ത്രീകളിൽ വരാൻ സാധ്യതയുണ്ടെങ്കിലും ഹ്യൂമൻ പാപ്പിലോമാ വൈറസ് എന്ന രോഗാണുവിന്റെ സാന്നിധ്യമാണ് ഈ ക്യാൻസറിലേക്ക് നയിക്കുന്ന പ്രധാന കാരണം.
കേരളത്തിൽ 7.9 ശതമാനത്തോളം സ്ത്രീകളിൽ ഗർഭാശയഗളാർബുദം ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ കണ്ടത്തിയാൽ സങ്കീർണതകളില്ലാതെ ചികിത്സിക്കാൻ കഴിയുന്ന രോഗമാണ് കാൻസർ.
ജനകീയ ആരോഗ്യ കേന്ദ്രം മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ കാൻസർ സ്‌ക്രീനിംഗിന് സൗകര്യമുണ്ട്. എല്ലാവരും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കാൻസർ സ്‌ക്രീനിംഗ് നടത്തണമെന്ന് ഇന്നത്തെ ഈ ദിവസത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



