ബംഗാള്‍ രാജ്ഭവനില്‍ ആയുധങ്ങള്‍ സംഭരിച്ച്‌ ബിജെപി പ്രവർത്തകർക്ക് വിതരണം ചെയ്യുന്നുവെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം. പി കല്യാണ്‍ ബാനർജിയുടെ വിവാദ പ്രസ്താവനയില്‍ ചുട്ട മറുപടിയുമായി ബംഗാള്‍ ഗവർണർ ഡോ. സി.വി ആനന്ദബോസ്.

Spread the love

കൊല്‍ക്കത്ത : ബംഗാള്‍ രാജ്ഭവനില്‍ ആയുധങ്ങള്‍ സംഭരിച്ച്‌ ബിജെപി പ്രവർത്തകർക്ക് വിതരണം ചെയ്യുന്നുവെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.
പി കല്യാണ്‍ ബാനർജിയുടെ വിവാദ പ്രസ്താവനയില്‍ ചുട്ട മറുപടിയുമായി ബംഗാള്‍ ഗവർണർ ഡോ. സി.വി ആനന്ദബോസ്.

video
play-sharp-fill

ആരോപണം അടിസ്ഥാന രഹിതമാണെന്നും പൊതുജനങ്ങള്‍ക്കോ മാദ്ധ്യമ പ്രവർത്തകർക്കോ ആർക്കു വേണമെങ്കിലും പരിശോധന നടത്താൻ രാജ്ഭവൻ തുറന്നിടുകയാണെന്നും ആനന്ദബോസ് പ്രഖ്യാപിച്ചു.

“ഇവരില്‍ ആർക്ക് വേണമെങ്കിലും രാജ്ഭവനില്‍ കയറി പരിശോധിക്കാം. പരിശോധനയില്‍ ഒരു ആയുധവും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെങ്കില്‍ ആരോപണം ഉന്നയിച്ച കല്യാണ്‍ ബാനർജി പൊതുജനങ്ങളോട് മാപ്പ് പറയണം. കൂടാതെ അടിസ്ഥനരഹിതമായ ആരോപണം ഭരണഘടനാ സ്ഥാപനമായ രാജ് ഭവനെതിരെ ഉന്നയിച്ചതിനാല്‍ പ്രോസിക്യൂഷൻ നടപടികള്‍ നേരിടുകയും വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്‍ക്കത്ത പോലീസാണ് രാജ്ഭവന് കാവല്‍ നില്‍ക്കുന്നത്. രാജ്ഭവന്റെ എല്ലാ സുരക്ഷയുടെയും ഉത്തരവാദിത്ത്വം സംസ്ഥാന പോലീസിനാണ്. ഇങ്ങനെ ഇവർ കാവല്‍ നില്‍ക്കുമ്ബോള്‍ രാജ്ഭവന് ഉള്ളിലേക്ക് ആയുധങ്ങള്‍ കടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണ്.

എങ്ങനെയാണ് ഇസഡ് പ്ലസ് കാറ്റഗറിയുള്ള രാജ് ഭവനിലേക്ക് ഇത്തരത്തില്‍ ആയുധങ്ങള്‍ കടന്നുവന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് പോലീസാണ്. കൂടാതെ ഇതിന് കൃത്യമായ അന്വേഷണവും വേണം.” രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച എം. പിക്കെതിരെ ലോക്സഭാ സ്പീക്കർക്കും ഗവർണർ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ലോക് സഭാ സ്പീക്കറുടെ അന്വേഷണം കൂടി ഉണ്ടാകണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടു.