
കോട്ടയം: കോട്ടയം നഗരസഭയില്‍ യുഡിഎഫ് സീറ്റ് പ്രഖ്യാപനം ഏറെ വൈകുമെന്നുറപ്പായി. സിറ്റിംഗ് മെമ്പർമാരും പുതുമുഖങ്ങളും സീറ്റുറപ്പാക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയുടെ വീട്ടില്‍ കയറിയിറങ്ങുകയാണ്.
കോട്ടയം മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയ്ക്കാണ്.സ്വന്തം സീറ്റുറപ്പിക്കാനും ഭാര്യയ്ക്കും ഭര്‍ത്താവിനുമെല്ലാം സീറ്റ് ഒപ്പിക്കാനുമാണ് തിരുവഞ്ചൂരിന്റെ വീട്ടില്‍ കയറിയിറങ്ങുന്നത്. രാത്രിയായാലും വീട്ടില്‍ സന്ദര്‍ശകരുടെ നീണ്ട നിരയാണ്.
സ്ഥിരമായി മത്സരിക്കുന്ന എല്ലാവര്ക്കും ഇക്കുറിയും സീറ്റുവേണം.
പറ്റിയാല്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൂടെ മത്സരിപ്പിക്കണം. ഇതാണ് കോട്ടയം നഗരസഭിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി. കോട്ടയം നഗരസഭയില്‍ 47 സീറ്റില്‍ കോണ്‍ഗ്രസ് മത്സസരിക്കുമെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം പൊട്ടിത്തെറിയുടെ വക്കിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീറ്റില്ലെങ്കില്‍ റിബലായി മത്സരിക്കുമെന്ന് സിറ്റിങ് കൗണ്‍സിലര്‍മാര്‍ വരെ മുന്നറിയിപ്പ് നല്‍കിയതോടെ കാര്യങ്ങളുടെ പോക്ക് സുഗമമല്ല. മത്സരിക്കാന്‍ അവസരം ചോദിച്ചു പുതുമുഖങ്ങള്‍ എത്തിയെങ്കിലും കോണ്‍ഗ്രസ് അവഗണിച്ചു.
ഇക്കുറി അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിലാണുള്ളത്. ഇതാണ് സ്ഥാനാര്‍ഥികള്‍ തമ്മിലടിക്കാന്‍ കാരണം.
ഇപ്പോഴത്തെ ഉപാധ്യക്ഷന്‍ ഗോപകുമാര്‍, മുന്‍ അധ്യക്ഷന്‍ സന്തോഷ് കുമാര്‍, ഫിലിപ്പ് ജോസഫ്, തുടങ്ങി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണുവെക്കുന്നവര്‍ ഏറെയാണ്. നിയമസഭയില്‍ യു.ഡി.എഫും നഗരസഭയിലും അധികാരത്തില്‍ വന്നാല്‍ അത് തങ്ങള്‍ക്കു നേട്ടമാകുമെന്നു നേതാക്കള്‍ കണക്കുകൂട്ടുന്നു.
അതേസമയം നഗരസഭ പിടിക്കുക അത്ര എളുപ്പമാകില്ല യു.ഡി.എഫിന്. അഞ്ചുവര്‍ഷം നഗരവാസികള്‍ക്ക് ദുരിതങ്ങളുടെ നാളുകളായിരുന്നു ഉണ്ടായിരുന്നു. അഴിമതി മാത്രമാണ് യുഡിഎഫ് നഗരസഭാ ഭരണാധികാരികളുടെ കൈമുതല്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. വികസനം ഒന്നുംനടന്നില്ല. ഇക്കാലത്ത് നിരവധി വിജിലന്‍സ് കേസും ഉണ്ടായി. ഫണ്ടുകളെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു.
പെന്ഷന്തട്ടിപ്പിലൂടെ നഗരസഭയുടെ മൂന്നു കോടി രൂപ ഉദ്യോഗസ്ഥന് കൈക്ക ലാക്കിയതും നിലവിലെ ഭരണസമിതിയുടെ കാലത്താണ്. കോട്ടയത്തേക്ക് കൂട്ടിച്ചേര്‍ത്ത കുമാരനല്ലൂര്‍, നാട്ടകം പഞ്ചായത്തുകള്‍ ഇന്നും അവഗണനയില്‍ തന്നെ. സ്വന്തമായി ഭൂമിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന് നടപ്പാക്കാത്ത ഏക നഗരസഭയാണ് കോട്ടയത്തേത്. തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ച് വ്യാപാരികളെ പെരുവഴിയിലാക്കിയതും, 3.10 കോടി രൂപ ചെലവഴിച്ചാണ് കോടിമത പച്ചക്കറി ചന്തയ്ക്കുസമീപം ആധുനിക അറവുശാല നിര്‍മിച്ച് അത് നശിപ്പിച്ചതിനുമെല്ലാം യു.ഡി.എഫ് മറുപടി പറയേണ്ടി വരും.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് വീടുകയറി വോട്ട് ചോദിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടാക്കിയ ഭരണസമിതിയാണ് നിലവിലുള്ളത്.
നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചിട്ടും കോട്ടയത്ത് സ്ഥാനാർത്ഥി നിർണയം പോലും പൂർത്തിയാക്കാൻ കഴിയാത്തത് കോൺഗ്രസിന് നാണക്കേടായി.




