
ഏറ്റുമാനൂർ : മഴ നനയാതെ ഏറ്റുമാനൂരപ്പൻ ബസ്‌ബേയിലേക്ക് കയറിനില്‍ക്കാമെന്നാണ് യാത്രക്കാർ കരുതിയത്.
പക്ഷേ മഴ പെയ്തുതുടങ്ങിയപ്പോള്‍ സാഹചര്യമാകെ മാറി. നനഞ്ഞുകുളിച്ച അവസ്ഥ. ഇത് ഏറ്റുമാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ് ബേയില്‍ നിന്നുള്ള ആദ്യകാഴ്ചയല്ല.
കാത്തിരിപ്പ് കേന്ദ്രം ആകെ നാശത്തിന്റെ വക്കിലാണ്. ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതർക്കാകട്ടെ അനങ്ങാപ്പാറ നയവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലകാലം നാളെ തുടങ്ങുകയാണ്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. ദിനംപ്രതിയെത്തുന്നത് ആയിരക്കണക്കിന് തീർത്ഥാടകരാണ്. രാത്രികാലങ്ങളിലടക്കം പലരും ഇവിടെ വിശ്രമിക്കാൻ ഇരിക്കാറുണ്ട്.
വൃത്തിഹീനമായ നിലയിലാണ് പരിസരം. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങള്‍ക്ക് സമീപമാണ് മാലിന്യം തള്ളുന്നത്. വെളിച്ചവുമില്ല. രാത്രിയായാല്‍ മദ്യപരുടെയും, തെരുവ് നായ്ക്കളുടെയും ആവാസ കേന്ദ്രമാണ്.







