നാളികേര ഉല്‍പാദനത്തിലെ കുറവ് ; സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരും

Spread the love

സംസ്ഥാനത്ത് തേങ്ങ വില ഉയരുന്നു. ജനുവരി വരെ വില ഉയർന്നേക്കും. കേരളത്തില്‍ തേങ്ങയുടെ ആവശ്യകത വർദ്ധിച്ചതോടെ തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളില്‍ തേങ്ങ വില ഉയരുന്നുണ്ട്. നാളികേര ഉല്‍പാദനത്തിലെ കുറവാണ് കേരളത്തിലെ വിലയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്.

video
play-sharp-fill

കാർഷിക വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വർഷം നാളികേര ഉല്‍പാദനത്തില്‍ ഇക്കൊല്ലം 15 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. നിലവില്‍ 75-85 രൂപയാണ് ഒരു കിലോ തേങ്ങയുടെ ചില്ലറ വില. പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയില്‍ വില 40 രൂപ മുതല്‍ 45 രൂപ വരെയാണ്. എന്നാൽ തേങ്ങ വില വർദ്ധിക്കുന്നതിനനുസരിച്ച്‌ വെളിച്ചെണ്ണ വിലയും ഉയരുകയാണ്. ഇന്ന് ക്വിറ്റലിന് ഏകദേശം 37200 രൂപയ്ക്കും 42000 രൂപയ്ക്കുമിടയിലാണ് വില വരുന്നത്.

വിവിധ വിപണികളില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ ശരാശരി മൊത്തവില അനുസരിച്ച്‌, ഒരു കിലോഗ്രാം വെളിച്ചെണ്ണയുടെ വില ഏകദേശം 396 രൂപയോളമാണ്. ചില്ലറ വിപണിയില്‍ (റീട്ടെയില്‍) ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ഏകദേശം ഒരു കിലോ വില 420 മുതല്‍ 600 രൂപ വരെയാകും. എന്നാല്‍ വെളിച്ചെണ്ണയുടെ വില വിവിധ ബ്രാൻഡുകള്‍ക്കും, വിപണന കേന്ദ്രങ്ങള്‍ക്കും അനുസരിച്ച്‌ വിലയില്‍ മാറ്റമുണ്ടാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group