വിട്ടുമാറാത്ത സ്ട്രെസും ഉത്കണ്ഠയും;ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

Spread the love

സ്‌ട്രെസും ഉത്കണ്ഠയും കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടി വരികയാണ്. മാനസിക സമ്മര്‍ദ്ദം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ശരീരത്തില്‍ കൂടുന്ന അവസ്ഥ.

video
play-sharp-fill

ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരും. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് പലപ്പോഴും വിട്ടുമാറാത്ത മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.

അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ശരീരത്തിന്റെ സമ്മര്‍ദ്ദ പ്രതികരണത്തില്‍ ഇതിന് വ്യക്തമായ പങ്ക് വഹിക്കുന്നുണ്ട്. കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തലച്ചോറിന്റെ ആരോഗ്യത്തെ ഇത് ബാധിക്കും. ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ശരീരഭാരം കൂടുന്നതിന് കാരണമാകും. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ ചിലര്‍ക്ക് പെട്ടെന്ന് ശരീരഭാരം കൂടുന്നതും ഇത് കാരണമാണ് .

ഉയര്‍ന്ന കോര്‍ട്ടിസോള്‍ ഉള്ള ആളുകള്‍ക്ക് അവരുടെ നിലവിലുള്ള ഉപാപചയ നിരക്ക് മന്ദഗതിയിലാകും.തുടര്‍ന്ന് ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്താത്തപ്പോള്‍ പോലും അവരുടെ ശരീരഭാരം കൂടും.

ചര്‍മത്തിലും മുടിയിലും വരുന്ന പ്രശ്‌നങ്ങളും കണ്ടില്ലെന്ന് നടിക്കരുത്. വയര്‍, തുട, കൈകള്‍ എന്നിവിടങ്ങളിലായി കാണുന്ന പര്‍പ്പിള്‍ നിറത്തിലുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍ ശ്രദ്ധിക്കണം. കോര്‍ട്ടിസോള്‍ കൂടുമ്പോള്‍ മുടികൊഴിച്ചിലിനും കഷണ്ടിക്കുമുള്ള സാധ്യതയുമേറും.

കോര്‍ട്ടിസോള്‍ ശരീരത്തിന്റെ ഉറക്കചക്രത്തെ ബാധിക്കാം. രാത്രിയില്‍ ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. പൊതുവെ മോശമായ ഉറക്കം ഹൃദയാരോഗ്യം നശിപ്പിക്കുകയുംം ശരീരഭാരം കൂട്ടുകയും ചെയ്യും.

കോര്‍ട്ടിസോള്‍ കുടലിലെ കാത്സ്യം ആഗിരണം ചെയ്യുന്നതിനെ തടയുകയും അസ്ഥികളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.

ഇന്‍സുലിന്‍ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിന് വഴിതെളിക്കും. രോഗപ്രതിരോധ സംവിധാനത്തെ ഇത് തകര്‍ക്കും. കൂടാതെ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത അണുബാധകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.